---
title: "സ്ത്രീ വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യം; പാറക്കല്‍ അബ്ദുള്ള"
english_title: "Women's education is essential for social progress; Rock Abdullah perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31604/womens-education-is-essential-for-social-progress-rock-abdullah-perambra"
published_at: "2022-03-14T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622eccd28f811_0000 WATERMARK.jpg"
keywords: []
---

# സ്ത്രീ വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യം; പാറക്കല്‍ അബ്ദുള്ള

> **Lead Summary:** ** പേരാമ്പ്ര:** സ്ത്രീ വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യമെന്ന് പാറക്കല്‍ അബ്ദുള്ള. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലകളിലും സ്ത്രീകളുടെ സാനിധ്യം വര്‍ധിച്ചു വരുന്നത് അഭിമാനകരമാണെന്നും അത് വഴി സമൂഹത്തില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.

## Article Content

** പേരാമ്പ്ര:** സ്ത്രീ വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യമെന്ന് പാറക്കല്‍ അബ്ദുള്ള. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലകളിലും സ്ത്രീകളുടെ സാനിധ്യം വര്‍ധിച്ചു വരുന്നത് അഭിമാനകരമാണെന്നും അത് വഴി സമൂഹത്തില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.

ന്യൂന പക്ഷങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കലാണ് പരിഹാരമെന്നും സന്നദ്ധ സംഘടനകള്‍ ആ കാര്യത്തില്‍ സജീവ ശ്രദ്ദ പതിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്നാട്ടി ബാഫഖി ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നേടിയ വി. ജംഷിദ ഷമീം, സിഎ കരസ്ഥമാക്കിയ മുഹമ്മദ് സാലിഹ് സ്വര്‍ണ്ണമഹല്‍, ഡോ: കെ.സി. ഷാഹിന്‍, ഡോ: അന്‍വര്‍ സാദത്ത്, ഒ.പി. റസാഖ്, കെ.കെ. ഷമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കെ.കെ.സി. സുബൈര്‍, പാളയാട്ട് ബഷീര്‍, ടി.പി. അമ്മദ് ഹാജി, പി.കെ. ഇബ്രാഹീം ഹാജി, കെ.സി. ഇസ്മായില്‍, മൊയ്തു മൂശാരിക്കണ്ടി, മുഹമ്മദലി കന്നാട്ടി, കെ.സി. മുഹമ്മദ് ഷാഫി, പുഴക്കല്‍ മൊയ്തു ഹാജി, മൊയ്തു വാഴയില്‍, ഡോ: കെ.സി. ഷഫീഖ്, അബ്ദു റഹ്മാന്‍ സ്വര്‍ണ്ണ മഹല്‍, കെ.സി. ആശിര്‍ സഹല്‍, എ ലിര്‍ഷാദ്, അസീസ് കുന്നുമ്മല്‍, എ. ഷഫീഖ്, കാപ്പിയില്‍ ബഷീര്‍, നസീമ വാഴയില്‍, എന്‍.കെ. ഹൈറുന്നിസ, പി.സി. സുബൈര്‍, ജി.കെ. ആഷിഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31604/womens-education-is-essential-for-social-progress-rock-abdullah-perambra)