---
title: "ഹുബ്ബുറസൂല്‍ നബിദിന റാലി സംഘടിപ്പിച്ച് എസ്എംഎഫ് പേരാമ്പ്ര മേഖല കമ്മിറ്റി"
english_title: "SMF Perambra Regional Committee organizes Hubburasul Nabi Day rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316042/smf-perambra-regional-committee-organizes-hubburasul-nabi-day-rally"
published_at: "2025-09-20T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cebbe57a7bb_shg.jpg"
keywords: []
---

# ഹുബ്ബുറസൂല്‍ നബിദിന റാലി സംഘടിപ്പിച്ച് എസ്എംഎഫ് പേരാമ്പ്ര മേഖല കമ്മിറ്റി

> **Lead Summary:** പേരാമ്പ്ര: 'തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് ' എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന എസ്.എം.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റി ഒരുക്കിയ ഹുബ്ബു റസൂല്‍ നബിദിന റാലിയും, റൗള സംഗമ സമാപനവും,ഫാലസ്തീന്‍ ഐക്യ ദാര്‍ഡ്യ സംഗമവും സമാപിച്ചു. പുറവൂര്‍ ഉസ്താദ് ഹുബ്ബു റസൂല്‍ നബിദിന റാലി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര യത്തീംഖാന പരിസരത്തു നിന്നു ആരംഭിച്ച റാലി പേരാമ്പ്ര ടൗണ്‍ മസ്ജിദ് പരിസരത്ത് സമാപിച്ചു.

## Article Content

പേരാമ്പ്ര: 'തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് ' എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന എസ്.എം.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റി ഒരുക്കിയ ഹുബ്ബു റസൂല്‍ നബിദിന റാലിയും, റൗള സംഗമ സമാപനവും,ഫാലസ്തീന്‍ ഐക്യ ദാര്‍ഡ്യ സംഗമവും സമാപിച്ചു. പുറവൂര്‍ ഉസ്താദ് ഹുബ്ബു റസൂല്‍ നബിദിന റാലി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര യത്തീംഖാന പരിസരത്തു നിന്നു ആരംഭിച്ച റാലി പേരാമ്പ്ര ടൗണ്‍ മസ്ജിദ് പരിസരത്ത് സമാപിച്ചു.

വ്യത്യസ്ഥ മദ്രസകളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശഭളമായ ദഫ്ഫു സംഘങ്ങളുടെ അകമ്പടികളോടെ നടന്ന ഹുബ്ബുറസൂല്‍ നബിദിന റാലിക്ക് റഫീഖ് സകരിയ ഫൈസി, സയ്യിദ് അലി തങ്ങള്‍ പാലേരി, എം.കെ അബ്ദുറഹിമാന്‍ ചാവട്ട്, അസീസ് ഫൈസി കടിയങ്ങാട്, ചെരിപ്പേരി മൂസ്സഹാജി, എസ്.പി കുഞ്ഞമ്മത്, സി.എച്ച് ഇബ്രാഹിം കുട്ടി, പി.എം കോയ മുസ്‌ല്യാര്‍, ഇ.കെ അഹമ്മദ് മൗലവി, ഒ മമ്മു, ഇ ഷമീര്‍, ജറിഷ് ദാരിമി, കെ.പി യൂസുഫ്, ആര്‍.കെ മുഹമ്മദ്, സി.കെ കുഞ്ഞബ്ദുളള ഹാജി, സി.പി ഹമീദ്, കെ.പി റസാഖ്, പി.സി മുഹമ്മദ് സിറാജ്, ടി.സി മുഹമ്മദ്, പി മുഹമ്മദ്, കോടേരി മൊയ്തി എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ടൗണ്‍ മസ്ജിദില്‍ നടന്ന ഗ്രാന്റ് മൗലിദ് ചടങ്ങും, റൗള സംഗമ സമാപനചടങ്ങും, പാലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമവും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയഫൈസി അധ്യക്ഷനായി. ഇ ഷമീര്‍ സ്വാഗതവും, എം.കെ അബ്ദുറഹിമാന്‍ ചാവട്ട് നന്ദിയും പറഞ്ഞു. പേരാമ്പ്ര മേഖലയിലെ നൂറില്‍പ്പരം മഹല്ലുകളിലെ ഉലമാക്കളും, ഉമറാക്കളും സംഗമത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316042/smf-perambra-regional-committee-organizes-hubburasul-nabi-day-rally)