---
title: "പേരാമ്പ്ര ബ്ലോക്ക് തല ക്ഷീരസംഗമം"
english_title: "Perambra Block Level Milk Conclave"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316064/perambra-block-level-milk-conclave"
published_at: "2025-09-20T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cee333691d0_asqw.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് തല ക്ഷീരസംഗമം

> **Lead Summary:** **ചക്കിട്ടപാറ: **പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം സംഘടിപ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം സംഘടിപ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, ജനപ്രതിനിധികളായ കെ. സജീവന്‍, പി.കെ. രജിത, ഗിരിജ ശശി, സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, വി.കെ. ബിന്ദു, കെ.എ. ജോസ് കുട്ടി, പേരാമ്പ്ര ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ എ. റിജുല എന്നിവര്‍ സംസാരിച്ചു. ക്ഷീരോദ്പന രംഗത്ത് മികവ് തെളിയിച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316064/perambra-block-level-milk-conclave)