---
title: "നടുവണ്ണൂര്‍ പഞ്ചായത്ത്  മുസ്ലിംലീഗ് പദയാത്രക്ക് സമാപനമായി"
english_title: "Naduvannur Panchayat Muslim League Padayatra concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316102/naduvannur-panchayat-muslim-league-padayatra-concludes"
published_at: "2025-09-21T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf8c534bc97_0000_ATTACH__BUS.JPG"
keywords: []
---

# നടുവണ്ണൂര്‍ പഞ്ചായത്ത്  മുസ്ലിംലീഗ് പദയാത്രക്ക് സമാപനമായി

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥ നടുവണ്ണൂരില്‍ സമാപിച്ചു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥ നടുവണ്ണൂരില്‍ സമാപിച്ചു.

സമാപന സമ്മേളനം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് പുതിയ പ്പുറംഅധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് പാലക്കാട് മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്, ടി.ഇബ്രാഹിംകുട്ടി ,നിസാര്‍ ചേലേരി, എം കെ പരീത് ,ഹംസ കാവില്‍, എം.കെ ജലീല്‍, ഇ.പി. ഖദീജ, റംല കുന്നുമ്മല്‍, കേഴക്കണ്ടി അബ്ദുള്ള, ഇബ്രാഹിം മണോളി, തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി പി.ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ കെ. ടി.കെ. റഷീദ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ടി. നിസാര്‍, സുഹാജ് നടുവണ്ണൂര്‍, ബഷീര്‍ കുന്നുമ്മല്‍, കെ.കെ.ആസിഫ്, എന്നിവര്‍ സംസാരിച്ചു.

യു.കെ. കാസിം, കാദര്‍പറമ്പത്ത്, ജറീഷ് കരുമ്പാപ്പൊയില്‍, അഷ്‌റഫ് തോട്ടുമൂല, ജറീഷ് എലങ്കമല്‍, ഇ. കെ.സഹീര്‍, റഷീദ് കാവുന്തറ, യു.കെ. നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316102/naduvannur-panchayat-muslim-league-padayatra-concludes)