---
title: " തറമ്മലങ്ങാടി ചേനോളി പേരാമ്പ്ര റോഡ് തകര്‍ന്നു"
english_title: "Tharammalangadi Chenoli Perambra road collapsed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316154/tharammalangadi-chenoli-perambra-road-collapsed"
published_at: "2025-09-21T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfbd2bd9c28_lalals.JPG"
keywords: []
---

#  തറമ്മലങ്ങാടി ചേനോളി പേരാമ്പ്ര റോഡ് തകര്‍ന്നു

> **Lead Summary:** **കാരയാട് : **തറമ്മലങ്ങാടി ചേനോളി പേരാമ്പ്ര റോഡ് തകര്‍ന്നു. കൂമുള്ളന്‍ തറ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി ശക്തമായി ശുദ്ധ ജലം പുറത്തേക്ക് വരുന്നതാണ് കൊണ്ടാണ് റോഡ് തകരുന്നത്. 10 കോടി രൂപ ചിലവില്‍ ഈ അടുത്ത കാലത്ത് പുതുക്കിപണിത റോഡാണ് തകര്‍ന്നത്.

## Article Content

**കാരയാട് : **തറമ്മലങ്ങാടി ചേനോളി പേരാമ്പ്ര റോഡ് തകര്‍ന്നു. കൂമുള്ളന്‍ തറ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി ശക്തമായി ശുദ്ധ ജലം പുറത്തേക്ക് വരുന്നതാണ് കൊണ്ടാണ് റോഡ് തകരുന്നത്. 10 കോടി രൂപ ചിലവില്‍ ഈ അടുത്ത കാലത്ത് പുതുക്കിപണിത റോഡാണ് തകര്‍ന്നത്.

റോഡ് തകര്‍ന്നിട്ട് മാസങ്ങളോളമായിട്ടും അതി കൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ്. പമ്പിംഗ് സമയത്ത് റോഡില്‍ വെള്ളം നിയറുകയാണ് അത് കാരണം കുടിവെള്ളം ധാരാളമായി ദിവസവും പാഴായിപ്പോവുകയാണ്. അത് കാരണം റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയും അത് വലുതായി വരുകയുമാണ്

അതി കൃതരുടെ അനാസ്ഥ വലിയ പൈസ മുടക്കി നിര്‍മ്മിച്ച കുറഞ്ഞവര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ളെ റോഡ് പാടെ തകരുന്ന അവസ്ഥയിലാണ്. പ്രശ്‌നത്തിന് എത്രയും പരിഹാര കാണണമെന്ന് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു സി.വി. റഊഫ് ഹാജി അധ്യക്ഷത വഹിച്ചു.

കെ.എം. അബ്ദുസ്സലാം, അമ്മത് പൊയിലങ്ങല്‍, ബഷീര്‍ വടക്കയില്‍, അബ്ദുസ്സലാം ഹാജി തറമ്മല്‍, എന്‍.കെഅഷ്റഫ്, .അഷ്‌റഫ് പുതിയോട്ടില്‍, റാഷിദ് കേളോത്ത്, സീനത്ത് വടക്കയില്‍, കെ.എം ത്വാഹിറ, ആര്‍.സദറു, ഫൈസല്‍ മക്കാട്ട് ,ഇ.എം ആശിഖ്, ശക്കീര്‍ഷാ , റംസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316154/tharammalangadi-chenoli-perambra-road-collapsed)