---
title: "ഓണ്‍ലൈന്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Online service center inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316260/online-service-center-inaugurated-at-perambra"
published_at: "2025-09-22T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0daaf2a2fa_tp.jpg"
keywords: []
---

# ഓണ്‍ലൈന്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഏരിയാ മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ ഓണ്‍ ലൈന്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഏരിയാ മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ ഓണ്‍ ലൈന്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേമനിധി സെക്ഷന്‍, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ ഹരി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

സംഘം സെക്രട്ടറി കെ.എന്‍ നിജിന്‍ ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് അംഗം പി ജോന, കൊയിലാണ്ടി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ഇ.കെ അനീഷ്, ടി.കെ ലോഹിതാക്ഷന്‍, കെ.കെ. രാജന്‍, വി.വി ജയകൃഷ്ണന്‍, സന്തോഷ് സെബാസ്റ്റ്യന്‍, സുരേഷ് ബാബു കൈലാസ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് പരാണ്ടി മനോജ് സ്വാഗതവും വൈസ് പ്രസിഡണ്ട് പി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316260/online-service-center-inaugurated-at-perambra)