---
title: "ആത്മാഭിമാന സംഗമം സംഘടിപ്പിച്ച് കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മറ്റി"
english_title: "KSKTU Perambra West Regional Committee organizes self-respect meeting "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316269/ksktu-perambra-west-regional-committee-organizes-self-respect-meeting"
published_at: "2025-09-22T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0de9ab4c8a_athma.jpg"
keywords: []
---

# ആത്മാഭിമാന സംഗമം സംഘടിപ്പിച്ച് കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മറ്റി

> **Lead Summary:** **പേരാമ്പ്ര:** ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയല്ല, അഭിമാനമാണ്. ലൈഫ് വ്യാമോഹമല്ല, യാഥാര്‍ത്ഥ്യമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മറ്റി എരവട്ടൂരില്‍ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. തൊഴിലാളി കര്‍ഷക ക്ഷേമത്തിനും ജനങ്ങളുടെ ജീവിത നിലവാര മെച്ചപ്പെടുത്തുന്നതിനുമായി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണ് ഉറച്ച ഇടപെടലുകള്‍ നടത്തിയിട്ടുള്ളതെന്ന് സംഗമം വ്യക്തമാക്കി.

## Article Content

**പേരാമ്പ്ര:** ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയല്ല, അഭിമാനമാണ്. ലൈഫ് വ്യാമോഹമല്ല, യാഥാര്‍ത്ഥ്യമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മറ്റി എരവട്ടൂരില്‍ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. തൊഴിലാളി കര്‍ഷക ക്ഷേമത്തിനും ജനങ്ങളുടെ ജീവിത നിലവാര മെച്ചപ്പെടുത്തുന്നതിനുമായി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണ് ഉറച്ച ഇടപെടലുകള്‍ നടത്തിയിട്ടുള്ളതെന്ന് സംഗമം വ്യക്തമാക്കി.

കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എരവട്ടൂര്‍ കനാല്‍മുക്ക് പാര്‍ക്കില്‍ സംഘടിപ്പിച്ച സംഗമം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, കൃഷി, റോഡ് വികസനം തുടങ്ങി വിവിധ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി ഇടതുപക്ഷ സര്‍ക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടപെടലുകള്‍ കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി. ഗോപി അധ്യക്ഷത വഹിച്ചു.

കെ.പി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.എം. ദാമോദരന്‍, മേയലാട്ട് ബാലകൃഷ്ണന്‍, വി.കെ. പ്രമോദ്, എം.എം. സുഗതന്‍, കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316269/ksktu-perambra-west-regional-committee-organizes-self-respect-meeting)