---
title: "തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം ബിജെപി യോട് മത്സരിക്കുന്നു; സി.കെ നജാഫ്"
english_title: "CPM is competing with BJP to win the elections; CK Najaf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316284/cpm-is-competing-with-bjp-to-win-the-elections-ck-najaf"
published_at: "2025-09-22T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0e5bae4159_anud.jpg"
keywords: []
---

# തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം ബിജെപി യോട് മത്സരിക്കുന്നു; സി.കെ നജാഫ്

> **Lead Summary:** പേരാമ്പ്ര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സി.പി.എം വര്‍ഗീയ പ്രചാരണത്തില്‍ ബിജെപി യോട് മത്സരിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്. മുസ്ലിംയൂത്ത് ലീഗ് സംഘടിപ്പിച്ച മുനീബ് കക്കാട് അനുസ്മരണസമ്മേളനം ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പേരാമ്പ്ര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സി.പി.എം വര്‍ഗീയ പ്രചാരണത്തില്‍ ബിജെപി യോട് മത്സരിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്. മുസ്ലിംയൂത്ത് ലീഗ് സംഘടിപ്പിച്ച മുനീബ് കക്കാട് അനുസ്മരണസമ്മേളനം ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എംഎസ്എഫിനെ വര്‍ഗ്ഗീയചാപ്പ കുത്തി സംസാരിച്ചതിനെ ബിജെപി പിന്തുണച്ചത് ഇതിന്റെ തെളിവാണ്, മതേതര സമൂഹത്തില്‍ അപകടകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞടുപ്പില്‍ സിപിഎം കനത്ത തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കയാണെങ്കിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരികുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.സി അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.കെ മുനീര്‍, ഇ ഷാഹി, കെ.പി റസാഖ്, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, എം.കെ ഫസലുറഹ്‌മാന്‍, റാഫി കക്കാട്, സി.പി ഹമീദ്, സി.കെ ഹാഫിസ്, അന്‍വര്‍ഷാ നൊച്ചാട്, ഗഫൂര്‍ കുറ്റ്യാടി തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ധീഖ് ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ.പി നിയാസ് സ്വാഗതവും ഒ.ടി ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316284/cpm-is-competing-with-bjp-to-win-the-elections-ck-najaf)