---
title: "ബീവറേജ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മാറ്റണം; രഞ്ജിത്ത് മലയില്‍"
english_title: "Beverages should be moved from the bus stand area; Ranjith Malayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316322/beverages-should-be-moved-from-the-bus-stand-area-ranjith-malayil"
published_at: "2025-09-22T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f87db90ba_busss.jpg"
keywords: []
---

# ബീവറേജ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മാറ്റണം; രഞ്ജിത്ത് മലയില്‍

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തെ ബീവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മാറ്റണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തെ ബീവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മാറ്റണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

ബീവറേജ് ഔട്ട്‌ലെറ്റ്, ബസ്റ്റാന്റിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമായി മാറിയിരിക്കുകയാണെന്നും മദ്യം വാങ്ങി ബസ്റ്റാന്റിനുസമീപങ്ങളില്‍ നിന്നും തന്നെ പരസ്യമായി മദ്യപിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബസ്സ്റ്റാന്റില്‍ നിന്നും പ്രസിഡന്‍സി കോളജ് റോഡിലേക്കുള്ള റോഡിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ തന്നെ ബുദ്ധിമുട്ടാണ്. ബീവറേജും കള്ള് ഷാപ്പും ഈ റോഡും ബസ്സ് സ്റ്റാന്റ് പരിസരവും ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയയുടെയും താവളമായി മാറിയിരിക്കുകയാണെന്നും പലപ്പോഴും ഇവിടെ ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാണ്. ഇങ്ങനെ പല വിധത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്ന ബീവറേജ് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മാറ്റണമെന്ന് രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316322/beverages-should-be-moved-from-the-bus-stand-area-ranjith-malayil)