---
title: "ആശ്വാസ് പദ്ധതിയില്‍ പന്തിരിക്കരയിലെ ഗിരീഷിന്റെ കുടുംബത്തിന് സഹായധനം വിതരണം ചെയ്തു"
english_title: "Relief money distributed to Girish's family in Pantirikara under the Vaasaas scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316448/relief-money-distributed-to-girishs-family-in-pantirikara-under-the-vaasaas-scheme"
published_at: "2025-09-22T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1829e46205_lalals.JPG"
keywords: []
---

# ആശ്വാസ് പദ്ധതിയില്‍ പന്തിരിക്കരയിലെ ഗിരീഷിന്റെ കുടുംബത്തിന് സഹായധനം വിതരണം ചെയ്തു

> **Lead Summary:** **പന്തിരിക്കര :** മരണമടയുന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന ആശ്വാസ് പദ്ധതി . ആശ്വാസ് പദ്ധതിയില്‍ പന്തിരിക്കരയിലെ ഗിരീഷിന്റെ കുടുംബത്തിന് സഹായധനം വിതരണം ചെയ്തു

## Article Content

**പന്തിരിക്കര :** മരണമടയുന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന ആശ്വാസ് പദ്ധതി . ആശ്വാസ് പദ്ധതിയില്‍ പന്തിരിക്കരയിലെ ഗിരീഷിന്റെ കുടുംബത്തിന് സഹായധനം വിതരണം ചെയ്തു

പന്തിരിക്കര : മരണമടയുന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന ആശ്വാസ് പദ്ധതി. ജില്ലയിലെ 106 കുടുംബങ്ങള്‍ക്ക് അത്താണിയായി മാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല കമ്മിറ്റിയാണ് അംഗങ്ങള്‍ക്ക് മരണാനന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുന്ന ആശ്വാസ് പദ്ധതിക്ക് രൂപം നല്‍കിയത്.

106 ാമത് ആശ്വാസ് ധനസഹായ വിതരണം പന്തിരിക്കരയില്‍ നടന്നു. പന്തിരിക്കര യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പി.എം. ഗിരീഷ് കുമാറിന്റെ കുടുംബത്തിനാണ് സഹായധനം കൈമാറിയത്. പന്തിരിക്കര ടൗണില്‍ നടന ചടങ്ങ് ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌സി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ആശ്വാസ് ചെയര്‍മാന്‍ എ.വി.എം കബീര്‍ ധനസഹായ വിതരണം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഴയ കാല വ്യാപാരികളെ ആദരിക്കുകയും ചെയ്തു.

പന്തിരിക്കര അങ്ങാടിയില്‍ സിസിടിവി സ്ഥാപിക്കുന്നതിനായ് വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് നല്‍കുന്ന തുക ചടങ്ങില്‍ കൈമാറി. ജിജി കെ. തോമസ്.ആശ്വാസ് പദ്ധതി വിശദീകരണം നടത്തി. സലീം രാമനാട്ടുകര, സുരേഷ് ബാബു കൈലാസ്, ഷരീഫ് ചീക്കിലോട്, രാജന്‍ ഒതയോത്ത്, സി.എം അഹമ്മദ് കോയ, സാജിദ് ഊരാളത്ത്, മുഹമ്മദ് കിംഗ്‌സ് , വി.പി. ഇബ്രാഹിം, ശരീഫ് കയനോത്ത്, കെ.ടി. അബ്ദുള്‍ ലത്തീഫ്, എ.സി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.എം. അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ എം.സി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316448/relief-money-distributed-to-girishs-family-in-pantirikara-under-the-vaasaas-scheme)