---
title: "മന്ത്രി ആന്റണി രാജു മാപ്പ് പറയണം; കെഎസ്‌യു "
english_title: "Minister Antony Raju should apologize; KSU perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31645/minister-antony-raju-should-apologize-ksu-perambra"
published_at: "2022-03-14T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ef4e1af9ea_0000 WATERMARK.jpg"
keywords: []
---

# മന്ത്രി ആന്റണി രാജു മാപ്പ് പറയണം; കെഎസ്‌യു 

> **Lead Summary:** **പേരാമ്പ്ര : **വിദ്യാര്‍ത്ഥി കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപമാനമാണെന്ന പ്രസ്താവന നടത്തിയ ഗതാഗത മന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **വിദ്യാര്‍ത്ഥി കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപമാനമാണെന്ന പ്രസ്താവന നടത്തിയ ഗതാഗത മന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാനുള്ള ഏത് നീക്കത്തേയും വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയായി കണ്ട് കെഎസ്‌യു സമര മുഖത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ നടത്തിയ പ്രതിഷേധ യോഗവും പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, ജില്ലാ സെക്രട്ടറി അര്‍ജുന്‍ കാറ്റയാട്ട്, അര്‍ജുന്‍ എടത്തില്‍, മുഹമ്മദ് ഷാഫി, സിയാദ് അന്നച്ചാലില്‍, അനുരഞ്ജ് വട്ടക്കണ്ടി, കെ.ടി. ദില്‍ഷാദ്, മിഥുന്‍ വള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31645/minister-antony-raju-should-apologize-ksu-perambra)