---
title: "ഫുഡ് സെക്ടര്‍ എക്സ്പോ പ്രചാരണത്തിന് പേരാമ്പ്രയില്‍ തുടക്കം കുറിച്ചു"
english_title: "The Food Sector Expo campaign has begun in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316502/the-food-sector-expo-campaign-has-begun-in-perambra"
published_at: "2025-09-23T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23253271a0_food.jpg"
keywords: []
---

# ഫുഡ് സെക്ടര്‍ എക്സ്പോ പ്രചാരണത്തിന് പേരാമ്പ്രയില്‍ തുടക്കം കുറിച്ചു

> **Lead Summary:** പേരാമ്പ്ര: കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സെക്ടര്‍ എക്സ്പോ പ്രചാരണത്തിന് പേരാമ്പ്രയില്‍ തുടക്കം കുറിച്ചു. ബേക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ബേക്ക് എക്സ്പോ 2025' ഒക്ടോബര്‍ 10, 11, 12 തീയതികളിലായി എറണാകുളം അഡ്ലക്‌സ് ഇന്റര്‍നാഷണല്‍ കോണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ വച്ച് നടക്കുന്നു.

## Article Content

പേരാമ്പ്ര: കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സെക്ടര്‍ എക്സ്പോ പ്രചാരണത്തിന് പേരാമ്പ്രയില്‍ തുടക്കം കുറിച്ചു. ബേക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ബേക്ക് എക്സ്പോ 2025' ഒക്ടോബര്‍ 10, 11, 12 തീയതികളിലായി എറണാകുളം അഡ്ലക്‌സ് ഇന്റര്‍നാഷണല്‍ കോണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ വച്ച് നടക്കുന്നു.

എക്സ്പോയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ തുടക്കമായിരിക്കെയാണ് പേരാമ്പ്രയിലും പ്രചാരണത്തിന് തുടക്കം കുറിച്ചത്.

കേരളത്തിലെ ബേക്കറി മേഖലയെ കാലത്തിനനുസരിച്ച് മുന്നോട്ട് നയിക്കുക, ഏറ്റവും മികച്ച ഫുഡ് ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക, ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന ബേക്കറി മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, മികച്ച മെഷിനറികളും, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രത്യേകതയാണ് കേരളത്തിന് ഉള്ളത്.

ബേക്ക് എക്സ്പോ 2025-ല്‍ പുതിയ മെഷിനറികള്‍, ഉല്‍പ്പന്നങ്ങള്‍, ട്രെന്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെടും. ബേക്കറി മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്നതാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പേരാമ്പ്രയില്‍ നടന്ന പ്രചാരണ ചടങ്ങില്‍ സംഘടനാ നേതാക്കള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ചടങ്ങിന്റെ ഭാഗമായി പ്രചരണ പോസ്റ്ററുകളുടെ ലോഞ്ച് പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളിനു സമീപത്തു വെച്ച് നിര്‍വ്വഹിച്ചു.

ബേക്ക് ജില്ലാ ജനറല്‍ സെക്രട്ടറി സലാം സ്റ്റാന്‍ഡേര്‍ഡ്, നോര്‍ത്ത് സോണ്‍ ചെയര്‍മാന്‍ നൗഫല്‍, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി റഷീദ്, ദയാനന്ദന്‍ കെ.സി., സുരേഷ്, സമീര്‍ വട്ടക്കണ്ടി, നാഫി കെ, പേരാമ്പ്ര മണ്ഡലം ട്രഷറര്‍ ജോസഫ്, സാലി, പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ്, സാജിദ്, ബേക്ക് പാലസ് കുഞ്ഞഹമ്മദ്, സാജിദ് (Bake Palace) എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഇവര്‍ സജീവ പങ്കാളിത്തം വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളും എക്സ്പോയുടെ പ്രാധാന്യവും നേതാക്കള്‍ വിശദീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൂടി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316502/the-food-sector-expo-campaign-has-begun-in-perambra)