---
title: "വികസന മുരടിപ്പിനെതിരെ യുഡിഎഫ് ജനകീയ പ്രതിരോധം"
english_title: "UDF People's Resistance Against Development Suppression at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316547/udf-peoples-resistance-against-development-suppression-at-arikkulam"
published_at: "2025-09-23T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d24c634767f_vikas.jpg"
keywords: []
---

# വികസന മുരടിപ്പിനെതിരെ യുഡിഎഫ് ജനകീയ പ്രതിരോധം

> **Lead Summary:** **അരിക്കുളം:** അരിക്കുളം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ - ജനകീയ പ്രതിരോധം യുഡിഎഫ് അഞ്ചാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരയാട് തറമ്മല്‍ അങ്ങാടിയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം:** അരിക്കുളം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ - ജനകീയ പ്രതിരോധം യുഡിഎഫ് അഞ്ചാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരയാട് തറമ്മല്‍ അങ്ങാടിയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ മധുകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ടി മുത്തുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

സി രാമദാസ്, വി.വി.എം ബഷീര്‍, കെ അഷ്‌റഫ്, ഇ.കെ അഹമ്മദ് മൗലവി, എന്‍.കെ അഷ്‌റഫ്, യൂസഫ് കുറ്റിക്കണ്ടി, അമ്മത് പൊയിലങ്ങല്‍, കെ.എം അബ്ദുല്‍ സലാം, അനസ് കാരയാട്, അബ്ദുല്‍ സലാം തറമ്മല്‍ , മുഹമ്മദ് എടച്ചേരി, എം.പി. ഷുഹൈബ്, അനില്‍കുമാര്‍ അരിക്കുളം, മനാഫ് തറമ്മല്‍, ശഫീഖ് കുനിക്കാട്ട്, ഒ.കെ ചന്ദ്രന്‍, പത്മനാഭന്‍ പുതിയെടത്ത്, സീനത്ത് വടക്കയില്‍, മാര്‍വ്വ അനീസ്, സുഹൈബ ഷെരീഫ്, ബുഷറ മുഹമ്മദ്, അന്‍സിന കുഴിച്ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316547/udf-peoples-resistance-against-development-suppression-at-arikkulam)