---
title: "ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഫര്‍ക്ക സമ്മേളനം നടന്നു "
english_title: "All Kerala Retail Ration Dealers Association Perambra Farka Conference was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31655/all-kerala-retail-ration-dealers-association-perambra-farka-conference-was-held"
published_at: "2022-03-14T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622efb80f2762_0000 WATERMARK.jpg"
keywords: []
---

# ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഫര്‍ക്ക സമ്മേളനം നടന്നു 

> **Lead Summary:** **പേരാമ്പ്ര:** ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഫര്‍ക്ക സമ്മേളനം നടന്നു. റേഷന്‍ വ്യാപാരി വേതന പാക്കേജ് അടിയന്തരമായി പരിഷ്‌ക്കരിക്കുക, റേഷന്‍ സെയില്‍സ്മാന്‍ മാര്‍ക്ക് വേതനം നല്‍കുക, മണ്ണെണ്ണ വാതില്‍ പടി വിതരണം നടത്തുക, കട വാടക അനുവദിക്കുക, സഞ്ചരിക്കുന്ന റേഷന്‍ കട പ്രഖ്യാപനത്തിലെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഫര്‍ക്ക സമ്മേളനം നടന്നു. റേഷന്‍ വ്യാപാരി വേതന പാക്കേജ് അടിയന്തരമായി പരിഷ്‌ക്കരിക്കുക, റേഷന്‍ സെയില്‍സ്മാന്‍ മാര്‍ക്ക് വേതനം നല്‍കുക, മണ്ണെണ്ണ വാതില്‍ പടി വിതരണം നടത്തുക, കട വാടക അനുവദിക്കുക, സഞ്ചരിക്കുന്ന റേഷന്‍ കട പ്രഖ്യാപനത്തിലെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഫര്‍ക്ക ചെയര്‍മാന്‍ ഒ.പി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. പ്രകാശ് റിപ്പോര്‍ട്ട് അവതരണം നടത്തി.

വിരമിച്ച റേഷന്‍ വ്യാപാരികളെയും, ഉന്നത വിജയം നേടിയ ഫര്‍ക്ക കുടുംബത്തിലെ വിദ്യാര്‍ത്ഥികളെയും, സംസ്ഥാനത്തെ മികച്ച ഈ പോസ് എഞ്ചിനിയറായി തെരഞ്ഞെടുത്ത ബബീഷിനെയും, ഔദ്യോഗിക ചുമതല പൂര്‍ത്തിയാക്കിയ റേഷനിംഗ് ഇന്‍സ്‌പെക്റ്റര്‍ ടി.പി. രമേശനേയും സമ്മേളന വേദിയില്‍ ആദരിച്ചു.

സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍, താലൂക്ക് പ്രസിഡന്റ് പുതുക്കോട്ട് രവീന്ദ്രന്‍, ശശി മങ്കര, പി.പി. കരുണാകരന്‍, കെ.കെ. പരിത്, കെ.കെ. പ്രകാശന്‍, മാലേരി മെയ്തു, വിശ്വന്‍, സുഗതന്‍, സി.സി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫര്‍ക്കാ കണ്‍വീനര്‍ റഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. രമേശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31655/all-kerala-retail-ration-dealers-association-perambra-farka-conference-was-held)