---
title: "കോടേരിച്ചാല്‍ മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Kodereechal area family gathering organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316595/kodereechal-area-family-gathering-organized"
published_at: "2025-09-23T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d26cf75f36b_sad.jpg"
keywords: []
---

# കോടേരിച്ചാല്‍ മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാല്‍ മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംപി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാല്‍ മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംപി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തദ്ദേശസ്ഥാപനങ്ങള്‍ വഴി അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം ലൈഫ് പദ്ധതി ഉള്‍പ്പെടെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച പിണറായി സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്താവണം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയെയും, വിശ്വാസത്തെയും, കര്‍മ്മികളെയും തള്ളിപ്പറഞ്ഞിരുന്ന സിപിഎം പിണറായി പരമ ഭക്തനാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം മോദിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയണെന്നും അദ്ദേഹം ആരോപിച്ചു. കെ.സി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, രാജന്‍ മരുതേരി, പി വാസു, മധു കൃഷ്ണന്‍, മനോജ് എടാണി, പി.എസ് സുനില്‍കുമാര്‍, പി വേലായുധന്‍, പി.കെ ജിതേഷ്, ടി.കെ കദീജ, ബാലന്‍ നായര്‍, അഷറഫ്, രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316595/kodereechal-area-family-gathering-organized)