---
title: "എടവനക്കുന്നു കാപ്പുമ്മല്‍ കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു"
english_title: "Edavanakkunnu Kapummal drinking water project dedicated to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316640/edavanakkunnu-kapummal-drinking-water-project-dedicated-to-the-nation"
published_at: "2025-09-23T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d29c6691b09_lalals.JPG"
keywords: []
---

# എടവനക്കുന്നു കാപ്പുമ്മല്‍ കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** എടവനക്കുന്നു കാപ്പുമ്മല്‍ കുടിവെള്ള പദ്ധതി നാടിനായി സമര്‍പ്പിച്ചു. 74കുടുംബങ്ങള്‍ക്ക് 35ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

## Article Content

**പേരാമ്പ്ര:** എടവനക്കുന്നു കാപ്പുമ്മല്‍ കുടിവെള്ള പദ്ധതി നാടിനായി സമര്‍പ്പിച്ചു. 74കുടുംബങ്ങള്‍ക്ക് 35ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

2ലക്ഷം ഗ്രാമപഞ്ചായത്തും, 2ലക്ഷം ബ്ലോക്ക് പഞ്ചായത്തും, 10ലക്ഷം ജില്ലാ പഞ്ചായത്തും, 21ലക്ഷം എം. പി യുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് പൂര്‍ത്തീകരണം നടത്തിയത്.

ഇ. കെ. ഇബ്രാഹിം ഹാജി കിണറിനുള്ള സ്ഥലവും, ഉന്തുമ്മല്‍ കുഞ്ഞിരാമന്‍ ജലസംഭരണിക്കുള്ള സ്ഥലവും നല്‍കി ചടങ്ങ് എം.പി ഷാഫി പറമ്പില്‍ ഉദ്ഘടനം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ആധ്യക്ഷത വഹിച്ചു. ശശികുമാര്‍ പേരാമ്പ്ര, കോടേരി കുഞ്ഞനന്ദന്‍ നായര്‍, സദാനന്ദന്‍, പി. കെ. റഷീദ്, തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. കെ. രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുതുക്കൂടി അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316640/edavanakkunnu-kapummal-drinking-water-project-dedicated-to-the-nation)