---
title: "ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ആര്‍ജിത രതീഷിനെ സ്‌നേഹാദരം"
english_title: "A tribute to Arjitha Ratheesh, who secured fourth place in the Flowers Top Singer Grand Finale."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316649/a-tribute-to-arjitha-ratheesh-who-secured-fourth-place-in-the-flowers-top-singer-grand-finale"
published_at: "2025-09-23T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2aaf04a0aa_lalals.JPG"
keywords: []
---

# ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ആര്‍ജിത രതീഷിനെ സ്‌നേഹാദരം

> **Lead Summary:** **പേരാമ്പ്ര:** പൈതോത്ത് റോഡ് മില്ല് ഏരിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ ഫൈവ് ഗ്രാന്‍ഡ്ഫിനാലെയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ആര്‍ജിത രതീഷിനെ സ്‌നേഹാദരം സംഘടിപ്പിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു.

## Article Content

**പേരാമ്പ്ര:** പൈതോത്ത് റോഡ് മില്ല് ഏരിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ ഫൈവ് ഗ്രാന്‍ഡ്ഫിനാലെയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ആര്‍ജിത രതീഷിനെ സ്‌നേഹാദരം സംഘടിപ്പിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു.

ആര്‍ജിതയ്ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നടത്തി.തുടര്‍ന്ന് ചടങ്ങിലെ മുഖ്യാതിഥികളായ അജയ് ഗോപാല്‍, ശ്രീജിത് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്ന് ക്യാഷ് പ്രൈസും ആര്‍ജിതക്കു കൈമാറി. മുഖ്യാതിഥികളെയും ചടങ്ങില്‍ പൊന്നാടയണയിച്ച് ആദരിച്ചു.

ബാലകൃഷ്ണന്‍ കൊല്ലിയില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം.എം പ്രകാശന്‍, അനൂപ് എംസി തുടങ്ങിയവര്‍ സംസാരിച്ചു, കണ്‍വീനര്‍ അനീഷ് കര്‍മ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് ജസ്റ്റിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316649/a-tribute-to-arjitha-ratheesh-who-secured-fourth-place-in-the-flowers-top-singer-grand-finale)