---
title: "കോക്കാട് കരിയാത്തന്‍ ദേവസ്ഥാനം ഉത്സവം കൊടിയേറി"
english_title: "Kokkad Kariyathan Devasthanam flagged off the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31667/kokkad-kariyathan-devasthanam-flagged-off-the-festival"
published_at: "2022-03-14T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f0dcfa16e1_0000 WATER MARK.JPG"
keywords: []
---

# കോക്കാട് കരിയാത്തന്‍ ദേവസ്ഥാനം ഉത്സവം കൊടിയേറി

> **Lead Summary:** ** പേരാമ്പ്ര**: കോക്കാട് ദൈവത്തുംതറ കരിയാത്തന്‍ ദേവസ്ഥാനം ഉത്സവം കൊടിയേറി. മാര്‍ച്ച് 19 വൈകുന്നേരം കരിന്തിരിക്കണ്ടന്‍ വെള്ളാട്ടത്തോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും.

## Article Content

** പേരാമ്പ്ര**: കോക്കാട് ദൈവത്തുംതറ കരിയാത്തന്‍ ദേവസ്ഥാനം ഉത്സവം കൊടിയേറി. മാര്‍ച്ച് 19 വൈകുന്നേരം കരിന്തിരിക്കണ്ടന്‍ വെള്ളാട്ടത്തോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും.

ഗണപതിഹോമം, കലശം, ഇളനീര്‍ക്കുലവരവ്, താലപ്പൊലി, നാല്പതിന്റെ കൊടുക്ക എന്നിവയും കരിന്തിരികണ്ടന്‍ വെള്ളാട്ട്, കരിയാത്തന്‍ ചെറിയ വെള്ളാട്ട്,കരിയാത്തന്‍ വലിയ വെള്ളാട്ട്, ഇളങ്കോലാട്ടം വെള്ളാട്ട്, ഗുളികന്‍ വെള്ളാട്ട്, കരിയാത്തന്‍ തിറ, പുലിത്തിറ, ഭഗവതിത്തിറ,ഗുളികന്‍ തിറ എന്നിവയും ഉത്സവാഘോഷത്തിന്റെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31667/kokkad-kariyathan-devasthanam-flagged-off-the-festival)