---
title: "ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Disaster management awareness class organized AT KULATHUVAYAL"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316706/disaster-management-awareness-class-organized-at-kulathuvayal"
published_at: "2025-09-24T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d36b3b914b8_fire.JPG"
keywords: []
---

# ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്കും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കും വേണ്ടി ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

## Article Content

പേരാമ്പ്ര: കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്കും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കും വേണ്ടി ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

വിദ്യാലയ കാലഘട്ടം മുതല്‍ തന്നെ സുരക്ഷാശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അത് അപകടരഹിതമായ സമൂഹത്തെ സൃഷ്ടിക്കാന്‍ ഉതകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളെ കുറിച്ച് പരിചയപ്പെടുത്തുകയും ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം നല്‍കുകയും ചെയ്തു.

പാചകവാതക സിലിണ്ടറുകളുടെ ഉപയോഗത്തിലെ അപകട സാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കുകളിലും സിപിആര്‍ നല്‍കുന്നതിലും വിദ്യാര്‍ഥികള്‍ക്ക് പ്രായോഗികപരിശീലനം നല്‍കി.

പ്രോഗ്രാം കോഡിനേറ്റര്‍ ജനേഷ് ദേവസ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍എസ്എസ് കോഡിനേറ്റര്‍ അജ്ഞു എല്‍സ ജോയ്, ഗൈഡ്‌സ് കോഡിനേറ്റര്‍ ടി നമിത എന്നിവര്‍ സംബന്ധിച്ചു. എന്‍എസ്എസ് വളണ്ടിയര്‍ എയ്ഞ്ചല്‍ മറിയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316706/disaster-management-awareness-class-organized-at-kulathuvayal)