---
title: "കേരളത്തിലുടനീളമുള്ള 12 ഡയറ്റീഷ്യന്‍മാര്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി"
english_title: "Twelve dietitians from all over Kerala received medals and certificates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31677/twelve-dietitians-from-all-over-kerala-received-medals-and-certificates"
published_at: "2022-03-14T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f14d1777aa_0000 WATERMARK.jpg"
keywords: []
---

# കേരളത്തിലുടനീളമുള്ള 12 ഡയറ്റീഷ്യന്‍മാര്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി

> **Lead Summary:** ** പേരാമ്പ്ര: **കേരളത്തിലുടനീളമുള്ള ഡയറ്റീഷ്യന്‍മാര്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് കമ്മ്യൂണിറ്റി ന്യൂട്രീഷന്‍ ഫോറം (സിഎന്‍എഫ്). ഇതിന്റെ ഭാഗമായി നവംബര്‍ 14, 2021 ലോക പ്രമേഹദിനത്തോടനുബന്ധിച്ചു ഡയബ് @ ഈസ് എന്ന മുഴുദിന സെമിനാര്‍ നടത്തി. പൊതുജനങ്ങള്‍ക്കായി ഡയറ്റീഷ്യന്‍മാര്‍ ചേര്‍ന്ന് നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സെമിനാര്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡിനു അര്‍ഹമായി.

## Article Content

** പേരാമ്പ്ര: **കേരളത്തിലുടനീളമുള്ള ഡയറ്റീഷ്യന്‍മാര്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് കമ്മ്യൂണിറ്റി ന്യൂട്രീഷന്‍ ഫോറം (സിഎന്‍എഫ്). ഇതിന്റെ ഭാഗമായി നവംബര്‍ 14, 2021 ലോക പ്രമേഹദിനത്തോടനുബന്ധിച്ചു ഡയബ് @ ഈസ് എന്ന മുഴുദിന സെമിനാര്‍ നടത്തി. പൊതുജനങ്ങള്‍ക്കായി ഡയറ്റീഷ്യന്‍മാര്‍ ചേര്‍ന്ന് നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സെമിനാര്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡിനു അര്‍ഹമായി.

ഈ സെമിനാറില്‍ ക്ലാസുകള്‍ എടുത്ത കേരളത്തിലുടനീളമുള്ള 12 ഡയറ്റീഷ്യന്‍മാരായ ജോതി ജെയിംസ്, ഷെറിന്‍ തോമസ്, ശ്രീപ്രിയ ഷാജി, സോണിയ കെ ജോസഫ് (കോഴിക്കോട്),ഉമാ കല്യാണി, എം.വി. അനു (തിരുവനന്തപുരം), സിന്ധു എസ്, നിസ്സിമോള്‍ മേരി ജോസ് (കൊച്ചി), കെ. ശ്രുതി, മൃദുല അരവിന്ദ്, കെ. സുചിത്ര (കാസര്‍ഗോഡ്), ഷാക്കിറ സുമയ്യ (വയനാട്) എന്നിവര്‍ 2022 മാര്‍ച്ച് 11-ന് കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിയില്‍ നിന്ന് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.

പോഷകാഹാര മേഖലയില്‍ വ്യാജന്മാരുടെ തള്ളിക്കയറ്റം പ്രതിരോധിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ തടയുവാനും സമൂഹത്തിന് ശരിയായ ഭക്ഷണരീതികളും ആരോഗ്യകരമായ ജീവിത ശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്നതുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനോടൊപ്പംതന്നെ സിഎന്‍എഫ് ലെ ഡയറ്റീഷ്യന്‍മാര്‍ നൂറോളം ക്ലാസുകള്‍ സ്‌കൂളുകള്‍, ഓഫീസുകള്‍, കോളേജുകള്‍, ആയിരത്തോളം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് എന്നിവര്‍ക്കായി നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31677/twelve-dietitians-from-all-over-kerala-received-medals-and-certificates)