---
title: " ജീവിതോത്സവം പദ്ധതി ലോഗോ പ്രകാശനം ചെയ്തു "
english_title: "The logo of the Life Festival project was launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316777/the-logo-of-the-life-festival-project-was-launched"
published_at: "2025-09-24T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3a37e4619a_logo.JPG"
keywords: []
---

#  ജീവിതോത്സവം പദ്ധതി ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജീവിതോത്സവം പദ്ധതിക്ക് വര്‍ണാഭമായ തുടക്കം കുറിച്ചു. അനുദിനം കരുത്തേകാം, കരുതലേകാം എന്ന സന്ദേശമുയര്‍ത്തി ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലുമായി തുടക്കം കുറിക്കുന്ന 21 ദിന ചലഞ്ചുകളുടെ ജീവിതോത്സവം പദ്ധതിക്കാണ് തുടക്കമായത്.

## Article Content

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജീവിതോത്സവം പദ്ധതിക്ക് വര്‍ണാഭമായ തുടക്കം കുറിച്ചു. അനുദിനം കരുത്തേകാം, കരുതലേകാം എന്ന സന്ദേശമുയര്‍ത്തി ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലുമായി തുടക്കം കുറിക്കുന്ന 21 ദിന ചലഞ്ചുകളുടെ ജീവിതോത്സവം പദ്ധതിക്കാണ് തുടക്കമായത്.

ഒപ്പുമരം, ചങ്ങാത്തം കൂടാം, ഏകദിന ഡിജിറ്റല്‍ ഉപവാസം, പുസ്തകത്തിന്റെ ആത്മാവ് തേടി, ഒരുക്കാം ആഹ്‌ളാദ ചുവടുകള്‍, ലഹരി വിരുദ്ധ ചിത്രമതില്‍ തുടങ്ങി 21 ദിന ചലഞ്ചുകളാണ് കുട്ടികളും പൊതു സമൂഹവും ഏറ്റെടുക്കുന്നത്. അവസാന ദിവസം ജീവിതോത്സവം കാര്‍ണിവല്‍ സംഘടിപ്പിക്കും.

ജീവിതോത്സവം പദ്ധതിയുടെയും എന്‍എസ്എസ് ദിനാഘോഷങ്ങളുടെയും റീജിയനല്‍ തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എന്‍എസ്എസ് റീജിയനല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് അധ്യക്ഷത വഹിച്ചു.

വളണ്ടിയര്‍ ലീഡര്‍ ഹിബ ഫാത്തിമ ജീവിതോത്സവം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.സി ജിബിന്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ സി.കെ ജയരാജന്‍, പ്രോഗ്രാം ഓഫീസര്‍ ഇ ബിന്ദു, വി.എസ് അഥീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316777/the-logo-of-the-life-festival-project-was-launched)