---
title: "കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കെജിസിഇ പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "The Department of Technical Education, Kerala congratulates the top achievers in the KGCE examination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31683/the-department-of-technical-education-kerala-congratulates-the-top-achievers-in-the-kgce-examination"
published_at: "2022-03-14T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f1a3726732_0000 WATER MARK.JPG"
keywords: []
---

# കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കെജിസിഇ പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:**  **പേരാമ്പ്ര**: പേരാമ്പ്ര ഇടിഐ കോളേജില്‍ നിന്നും കെജിസിഇ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

 **പേരാമ്പ്ര**: പേരാമ്പ്ര ഇടിഐ കോളേജില്‍ നിന്നും കെജിസിഇ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

സംസ്ഥാന തലത്തില്‍ കെജിസിഇ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയത് പേരാമ്പ്ര ഇടിഐ കോളേജ് ആണ്.

ഇടിഐയിലെ ഈവെനിംഗ് ബാച്ച് വിദ്യാര്‍ത്ഥി പേരാമ്പ്ര കെഎസ്ഇബിയിലെ ലൈന്‍മാനായി ജോലി ചെയ്യുന്ന ടി.എം സുരേഷ് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടി.

അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഇടിഐ മാനേജര്‍ കെ.കെ, മുഹമ്മദ് റാഷിദ് അദ്ധ്യക്ഷനായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ വിനോദന്‍ വിജയികളെ അനുമോദിച്ചു.

യോഗത്തില്‍ കെ.എം. സുധീഷ,് എം. അമല്‍ പ്രസാദ്, എ.എം നജീര്‍, വി.വി റിയാസ്, ഷംസിയ, എം, ഷാന്റി ജേക്കബ്, പി, ദിവ്യ, കെ.കെ അശ്വിനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31683/the-department-of-technical-education-kerala-congratulates-the-top-achievers-in-the-kgce-examination)