---
title: "കലോത്സവം ആഘോഷമാക്കി വാല്യക്കോട് എയുപി സ്‌കൂള്‍"
english_title: "Valyakkode AUP School celebrated the arts festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316859/valyakkode-aup-school-celebrated-the-arts-festival"
published_at: "2025-09-24T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3fd4828ffe_aqwert.JPG"
keywords: []
---

# കലോത്സവം ആഘോഷമാക്കി വാല്യക്കോട് എയുപി സ്‌കൂള്‍

> **Lead Summary:** പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂള്‍ കലോത്സവം ആഘോഷമാക്കി. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സലീം മിലാസ് അധ്യക്ഷത വഹിച്ചു. എംപിടിഎ ചെയര്‍ പേഴ്‌സണ്‍ വി.കെ ദിവ്യ, ടി.പി സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

## Article Content

പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂള്‍ കലോത്സവം ആഘോഷമാക്കി. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സലീം മിലാസ് അധ്യക്ഷത വഹിച്ചു. എംപിടിഎ ചെയര്‍ പേഴ്‌സണ്‍ വി.കെ ദിവ്യ, ടി.പി സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ സ്‌കൂളിന് 50 കസേരകള്‍ സംഭാവന നല്‍കിയത് ചടങ്ങില്‍ വെച്ച് സലിം മിലാസ് ഏറ്റുവാങ്ങി. പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഇന്നലെയും ഇന്നുമായി രണ്ട് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316859/valyakkode-aup-school-celebrated-the-arts-festival)