---
title: "കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം"
english_title: "Kerala Cooperative Employees Union Kozhikode District Conference at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316983/kerala-cooperative-employees-union-kozhikode-district-conference-at-perambra"
published_at: "2025-09-25T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4ee42979ed_qwa.JPG"
keywords: []
---

# കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

> **Lead Summary:** **പേരാമ്പ്ര:** കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര:** കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ നടന്നു.

മുന്‍മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ചെറുതും വലുതുമായ അനേകം സഹകരണ സംഘങ്ങളിലെ അസംഘടിതരും അവശതരും ആയിരുന്ന ജീവനക്കാരെ സംഘടിതരും അവകാശ ബോധമുള്ളവരുമാക്കി പരിവര്‍ത്തനം ചെയ്യുന്നതിന് യൂണിയന്‍ നടത്തിയ ത്യാഗപൂര്‍ണ്ണമായ ഇടപെടല്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് ഇ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ ഷാജി രക്തസാക്ഷി പ്രമേയവും കെ.പി സജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ ലോഹിദാസന്‍, കെ കുഞ്ഞമ്മത്, എ.കെ പത്മനഭന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316983/kerala-cooperative-employees-union-kozhikode-district-conference-at-perambra)