---
title: "കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗവും റിപ്പയര്‍ പരിശീലനവും സംഘടിപ്പിച്ചു"
english_title: "Organized the use and repair training of agricultural machinery at peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317028/organized-the-use-and-repair-training-of-agricultural-machinery-at-peruvannamoozhi"
published_at: "2025-09-25T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d50e660c767_aser.JPG"
keywords: []
---

# കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗവും റിപ്പയര്‍ പരിശീലനവും സംഘടിപ്പിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി, കേരളാ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മിഷനു കീഴിലുള്ള അഗ്രോ മെഷിനറി കെയര്‍ സെന്ററുമായി സഹകരിച്ച് എസ് സി എസ് പി സ്‌കീമില്‍ കെവികെയിലും ഐഐഎസ്ആര്‍ ഗവേഷണ ഫാമിലുമായി തിരഞ്ഞെടുത്ത ട്രയിനികള്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം, റിപ്പയര്‍ എന്ന വിഷയത്തില്‍ മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പെരുവണ്ണാമൂഴി:** കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി, കേരളാ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മിഷനു കീഴിലുള്ള അഗ്രോ മെഷിനറി കെയര്‍ സെന്ററുമായി സഹകരിച്ച് എസ് സി എസ് പി സ്‌കീമില്‍ കെവികെയിലും ഐഐഎസ്ആര്‍ ഗവേഷണ ഫാമിലുമായി തിരഞ്ഞെടുത്ത ട്രയിനികള്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം, റിപ്പയര്‍ എന്ന വിഷയത്തില്‍ മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു.

ബ്രഷ് കട്ടര്‍, മിനി ടില്ലര്‍, പവര്‍ ടില്ലര്‍ തുടങ്ങി വിവിധ കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗവും റിപ്പയറും സംബന്ധിച്ച് പ്രായോഗിക പരിശീലനവും തിയറി ക്ലാസ്സുകളും നല്‍കി. കെവികെ ഹെഡ് ഡോ. പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഗ്രോ മെഷിനറി കെയര്‍ സെന്റര്‍ എഞ്ചിനീയര്‍ ദിബീഷ്, കെവികെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പി.എസ് മനോജ്, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടെക്‌നിഷ്യന്മാരായ സേതുരാജ്, അമല്‍, അശ്വിന്‍ മനോജ് എന്നിവര്‍ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317028/organized-the-use-and-repair-training-of-agricultural-machinery-at-peruvannamoozhi)