---
title: "പേരാമ്പ്ര ടൗണില്‍ മെഗാ ക്ലീനിങും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു"
english_title: "Mega cleaning and sanitation chain organized in Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317045/mega-cleaning-and-sanitation-chain-organized-in-perambra-town"
published_at: "2025-09-25T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d51cb359dc0_frrwew.JPG"
keywords: []
---

# പേരാമ്പ്ര ടൗണില്‍ മെഗാ ക്ലീനിങും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണില്‍ മെഗ ക്ലീനിംഗും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണില്‍ മെഗ ക്ലീനിംഗും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എം റീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിനി പൊന്‍പറ, വാര്‍ഡ് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി ജോന, ശുചിത്വമിഷന്‍ ബ്ലോക് കോഡിനേറ്റര്‍ വി.പി ഷൈനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കരയാട്, ഡിഗിനിറ്റി കോളെജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബാബുരാജ്, സജി ദാസ്, ഹരിതസേന സെക്രട്ടറി സജിലത, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. മനോജ് എന്നിവരും, പഞ്ചായത്ത് ജീവനക്കാര്‍, ഡിഗ്‌നിറ്റി കോളെജ് എന്‍എസ്എസ് വളണ്ടിയര്‍ മാരും, ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

മെഗാ ക്ലിനിംഗിന്റെ ഭാഗമായി ഉച്ചക്ക് ശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317045/mega-cleaning-and-sanitation-chain-organized-in-perambra-town)