---
title: "കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച കലാനിലയം ഭാസ്‌കരന്‍ നായരെ ആദരിച്ചു "
english_title: "Kalanilayam Bhaskaran Nair received the Gurupooja Award from the Kerala Sangeetha Nataka Academy perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31711/kalanilayam-bhaskaran-nair-received-the-gurupooja-award-from-the-kerala-sangeetha-nataka-academy-perambra"
published_at: "2022-03-14T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f326dd872f_0000 WATERMARK.jpg"
keywords: []
---

# കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച കലാനിലയം ഭാസ്‌കരന്‍ നായരെ ആദരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച കലാനിലയം ഭാസ്‌കരന്‍ നായരെ ആദരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

## Article Content

** പേരാമ്പ്ര:** കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച കലാനിലയം ഭാസ്‌കരന്‍ നായരെ ആദരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

വാര്‍ഡ് അംഗം സല്‍മ നന്മനകണ്ടി ഭാസ്‌കരന്‍ നായര്‍ക്ക് ഉപഹാരം നല്‍കി. വികസന സമിതി കണ്‍വീനര്‍ മനോജ് ചെറുവോട്ട്, കെ.പി. യൂസഫ്, സി.പി. ഹമീദ്, കെ.പി. റസാഖ്, ശ്രീനിവാസന്‍, എ.സി. റഷീദ്, എന്‍.കെ. മുസ്തഫ, യാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31711/kalanilayam-bhaskaran-nair-received-the-gurupooja-award-from-the-kerala-sangeetha-nataka-academy-perambra)