---
title: "മൂന്നാം വാര്‍ഷികമാഘോഷവുമായി കോട്ടൂര്‍ നവജീവന്‍ ട്രസ്റ്റ് "
english_title: "Kottur Navajeevan Trust celebrates third anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31725/kottur-navajeevan-trust-celebrates-third-anniversary"
published_at: "2022-03-14T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f49d574b52_vvvv - Copy (3) - Copy.JPG"
keywords: []
---

# മൂന്നാം വാര്‍ഷികമാഘോഷവുമായി കോട്ടൂര്‍ നവജീവന്‍ ട്രസ്റ്റ് 

> **Lead Summary:** **കൂട്ടാലിട: **കോട്ടൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം വാര്‍ഷികമാഘോഷിച്ചു.

## Article Content

**കൂട്ടാലിട: **കോട്ടൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം വാര്‍ഷികമാഘോഷിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍ അധ്യക്ഷനായി. മാനേജിംഗ് ട്രസ്റ്റി ദിവാകരന്‍ വരദ ജനറല്‍ ബോഡി അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി.

അടുത്ത വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ പ്രിയേഷ് തിരുവോട് അവതരിപ്പിച്ചു. സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കിഴക്കമ്പത്ത് അജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജോസ് മംഗളാന്‍, വി.വി. ജിനീഷ്, വിഷ്ണു നമ്പൂതിരി, പി. ജയരാജന്‍, പി. മധുസൂദനന്‍, ഇ.കെ. ആനന്ദന്‍, രത്‌നാകരന്‍ വാകയാട്, ടി. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31725/kottur-navajeevan-trust-celebrates-third-anniversary)