---
title: "ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സ് പേരാമ്പ്ര വാര്‍ഷികാഘോഷവും പ്രതിഭ പുരസ്‌കാരവും"
english_title: "Sreeragam Institute of Music & Arts Perambra Annual Celebration and Talent Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317273/sreeragam-institute-of-music-arts-perambra-annual-celebration-and-talent-award"
published_at: "2025-09-27T00:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6dd4e075e9_aswer.jpg"
keywords: []
---

# ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സ് പേരാമ്പ്ര വാര്‍ഷികാഘോഷവും പ്രതിഭ പുരസ്‌കാരവും

> **Lead Summary:** **പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സ് പേരാമ്പ്രയുടെ ആറാം വാര്‍ഷികാഘോഷവും ശ്രീരാഗ പ്രതിഭ പുരസ്‌കാരവും സെപ്റ്റംബര്‍ 30 രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടക്കുമെന്ന് ശ്രീരാഗം ഡയറക്ടര്‍ ശ്രീജിത്ത് കൃഷ്ണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സ് പേരാമ്പ്രയുടെ ആറാം വാര്‍ഷികാഘോഷവും ശ്രീരാഗ പ്രതിഭ പുരസ്‌കാരവും സെപ്റ്റംബര്‍ 30 രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടക്കുമെന്ന് ശ്രീരാഗം ഡയറക്ടര്‍ ശ്രീജിത്ത് കൃഷ്ണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര വി വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. ശ്രീരാഗോത്സവത്തിന്റെ ഭാഗമായി 29 -ാം തീയതി തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് പേരാമ്പ്ര പട്ടണത്തില്‍ വര്‍ണ്ണ ശബളമായ വാദ്യ ഘോഷ അകമ്പടി യോടു കൂടി ഘോഷയാത്ര സംഘടിപ്പിക്കും. ഫ്‌ലവേഴ്‌സ് ടിവി ടോപ് സിംഗര്‍ ഫൈനലിസ്റ്റ് ശ്രീരാഗത്തിന്റെ സംഗീത വിദ്യാര്‍ഥിനി ആര്‍ജിത രതീഷിനെ ഘോഷയാത്രയില്‍ സ്വീകരിച്ചാനയിക്കുന്നു.

സെപ്റ്റംബര്‍ 30-ാം തീയതി ജി വേണുഗോപാലിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് 150 ശ്രീരാഗം സംഗീത വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ട്രിബ്യൂട്ട് സോങ്‌സ് ഈ വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. തുടര്‍ന്ന് ഉദ്ഘാടന പരിപാടിയും ശ്രീരാഗ പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടക്കും. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും.

വേദിയില്‍ കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രച്ചറല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ സീസണ്‍ 5 ഫെയിം ആര്‍ജിത രതീഷിന് ആദരവ് നല്‍കും. തുടര്‍ന്ന് 150 ശ്രീരാഗം ജൂനിയര്‍ സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന മാഷപ്പ് വെറൈറ്റി മ്യൂസിക്കല്‍ പ്രോഗ്രാം ഈ വര്‍ഷത്തെ ശ്രീരാഗോത്സവിന്റെ മറ്റൊരു പ്രത്യേകതയാണ്.

തുടര്‍ന്ന് വയലിന്‍ ,കീബോര്‍ഡ്, തബല, ഗിറ്റാര്‍ , വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍. ശ്രീരാഗം സീനിയര്‍ സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സംഗീതാര്‍ച്ചന. വിഷ്ണു അശോക് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷനോട് കൂടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും എന്ന് ശ്രീരാഗം ഡയറക്ടര്‍ ശ്രീജിത്ത് കൃഷ്ണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ശ്രീരാഗം മാനേജര്‍ സതി സത്യന്‍, പിടിഎ പ്രസിഡണ്ട് രാജന്‍ സി ചാലില്‍, ട്രഷറര്‍ എ.പി ശ്രീജ, വൈസ് പ്രസിഡണ്ട് ബീന തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317273/sreeragam-institute-of-music-arts-perambra-annual-celebration-and-talent-award)