---
title: "പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് "
english_title: "Perambra Lions Club provides drinking water to birds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31730/perambra-lions-club-provides-drinking-water-to-birds"
published_at: "2022-03-14T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f4efeae6eb_vvvv - Copy (3) - Copy.JPG"
keywords: []
---

# പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് 

> **Lead Summary:** പേരാമ്പ്ര: കത്തുന്ന വേനലില്‍ കുടിക്കാനും കുളിക്കാനും പക്ഷികള്‍ക്ക് വെള്ളമൊരുക്കി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്.

## Article Content

പേരാമ്പ്ര: കത്തുന്ന വേനലില്‍ കുടിക്കാനും കുളിക്കാനും പക്ഷികള്‍ക്ക് വെള്ളമൊരുക്കി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്.

പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പക്ഷികള്‍ക്കായി കുടിവെള്ളം നിറച്ച നീര്‍ക്കുടങ്ങള്‍ സ്ഥാപിക്കുന്ന ലയണ്‍സ് ക്ലബ്ബിന്റെ 'കുടി നീര്‍ക്കുടം' പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു നിര്‍വ്വഹിച്ചു.

ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍, ക്ലബ്ബ് പ്രസിഡണ്ട് വി.എന്‍ മുരളീധരന്‍, പി.വിജയന്‍, ശശീന്ദ്രന്‍ കീര്‍ത്തി, ഡോ.കെ.വി.കരുണാകരന്‍, സുരേഷ് നമ്പ്യാര്‍, ഇ.ടി. രഘു, കെ. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31730/perambra-lions-club-provides-drinking-water-to-birds)