---
title: "സിസിടിവി ക്യാമറ സ്ഥാപിച്ച് നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍"
english_title: "Install CCTV cameras at Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317318/install-cctv-cameras-at-nochad-higher-secondary-school"
published_at: "2025-09-27T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d77bb612993_camara.JPG"
keywords: []
---

# സിസിടിവി ക്യാമറ സ്ഥാപിച്ച് നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. വാര്‍ഡ് അംഗം കെ മധുകൃഷ്ണന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ സുരക്ഷക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് 19 ഓളം ക്യാമറകള്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചത്. സ്‌കൂള്‍ കലോത്സവത്തിന്റെ മിച്ചം തുകയും പിടിഎ അനുവദിച്ച ഫണ്ടും വിനിയോഗിച്ചാണ് സിസിടിവി സ്ഥാപിച്ചത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. വാര്‍ഡ് അംഗം കെ മധുകൃഷ്ണന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ സുരക്ഷക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് 19 ഓളം ക്യാമറകള്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചത്. സ്‌കൂള്‍ കലോത്സവത്തിന്റെ മിച്ചം തുകയും പിടിഎ അനുവദിച്ച ഫണ്ടും വിനിയോഗിച്ചാണ് സിസിടിവി സ്ഥാപിച്ചത്.

പിടിഎ പ്രസിഡണ്ട് കെ.പി റസാക്ക് അധ്യക്ഷത വഹിച്ചു. മാനേജര്‍ എ.വി അബ്ദുള്ള മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് ഇ.കെ സുരേഷ്, പി.എം പ്രകാശന്‍, റാബിയ അബ്ദുറഹിമാന്‍ സി, ഇ.ടി ഹമീദ്, ഹൈറുനിസ, മൂസക്കുട്ടി പുളിയാറക്കല്‍, എ.പി അസീസ്, മുഹമ്മദ് സിറാജ്, എസ് രമേശന്‍, അഡ്വക്കറ്റ് സജീവന്‍, അസീസ്, മുഹമ്മദ് കോയ ടിവി, റഷീദ് കല്ലോത്ത്, നീലിമ ഇബ്രാഹിം, നാസില, സാഹിറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ സമീര്‍ സ്വാഗതവും പി.എം ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317318/install-cctv-cameras-at-nochad-higher-secondary-school)