---
title: "നമ്മുടെ ചുറ്റുമുള്ള പാമ്പുകള്‍ ; ബോധവത്ക്കരണ ക്ലാസ്"
english_title: "Awareness class around us at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317352/awareness-class-around-us-at-perambra"
published_at: "2025-09-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7906b36c39_pamb.JPG"
keywords: []
---

# നമ്മുടെ ചുറ്റുമുള്ള പാമ്പുകള്‍ ; ബോധവത്ക്കരണ ക്ലാസ്

> **Lead Summary:** പേരാമ്പ്ര: കേരള വനംവന്യ ജീവി വകുപ്പ് ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കുടുംബശ്രീ,ഹരിത കര്‍മ്മ സേന എന്നിവയുടെ സഹകരണത്തോടെ കേരളത്തിലെ പാമ്പുകള്‍ 'സര്‍പ്പ ആപ്പ്' ബോധവത്ക്കരണ ക്ലാസ് ഇന്ന് 2 മണിക്ക് നൊച്ചാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു.

## Article Content

പേരാമ്പ്ര: കേരള വനംവന്യ ജീവി വകുപ്പ് ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കുടുംബശ്രീ,ഹരിത കര്‍മ്മ സേന എന്നിവയുടെ സഹകരണത്തോടെ കേരളത്തിലെ പാമ്പുകള്‍ 'സര്‍പ്പ ആപ്പ്' ബോധവത്ക്കരണ ക്ലാസ് ഇന്ന് 2 മണിക്ക് നൊച്ചാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു.

നമ്മുടെ ചുറ്റുമുള്ള പാമ്പുകളെ പറ്റി അടുത്തറയാന്‍ ഒരവസരം. വിഷമുള്ള പാമ്പുകള്‍ - വിഷമില്ലാത്ത പാമ്പുകള്‍ - കടിയേറ്റാല്‍ ഉടന്‍ എന്തു ചെയ്യണം - പാമ്പുകളെ എങ്ങനെ തിരിച്ചറിയാം - വനം വകുപ്പിന്റെ 'സര്‍പ്പ ആപ്പ് 'എന്താണ് - എന്തൊക്കെ പ്രയോജനങ്ങള്‍ നമുക്ക് ലഭിക്കും. പാമ്പുകടിയേറ്റാല്‍ സര്‍ക്കാര്‍ സഹായം എന്താക്കെ,-തുടങ്ങി നിരവധി കാര്യങ്ങള്‍ കേള്‍ക്കാനും, ചര്‍ച്ച ചെയ്യാനുമായി ബോധവത്ക്കരണ ക്ലാസ് നടത്തുന്നത്.

ഫീല്‍ഡില്‍ ജോലി ചെയ്യുന്ന തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും, ആശാ വര്‍ക്കര്‍മാര്‍ക്കും കൂടാതെ പൊതുവേ എല്ലാവര്‍ക്കും പ്രയോജന കരമായ ഒരു ക്ലാസ്സാണിത്. ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗത്തിന്റെ പ്രകാശനോത്തോടനുബന്ധിച്ചുള്ള പരിപാടിയാണിത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317352/awareness-class-around-us-at-perambra)