---
title: "യോര്‍ക്ക് ഷെയര്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വാരിയസ് പേരാമ്പ്ര ചാമ്പ്യന്‍മാരായി "
english_title: "Warriors Perambra wins Yorkshire Maypure Cricket Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31736/warriors-perambra-wins-yorkshire-maypure-cricket-tournament"
published_at: "2022-03-14T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f5d4821836_vvvv - Copy (3) - Copy.JPG"
keywords: []
---

# യോര്‍ക്ക് ഷെയര്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വാരിയസ് പേരാമ്പ്ര ചാമ്പ്യന്‍മാരായി 

> **Lead Summary:** പേരാമ്പ്ര: യോര്‍ക്ക് ഷെയര്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ജില്ലാതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നൊച്ചാട് ഇഎംഎസ് മിനി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: യോര്‍ക്ക് ഷെയര്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ജില്ലാതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നൊച്ചാട് ഇഎംഎസ് മിനി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.

16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ വാരിയസ് പേരാമ്പ്ര ചാമ്പ്യന്‍മാരായി. സീനിയസ് കാലിക്കറ്റ് റണ്ണേഴ്‌സപ്പായി. പ്രജിത്ത് പേരാമ്പ്രയെ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്ക് ടെന്നീസ് ബോള്‍ ക്രിക്കറ്റ് പ്ലയര്‍ പൂവാര്‍ കണ്ണന്‍ ട്രോഫി നല്‍കി. സി.എം സുബിഷ്, ആര്‍ ധനിക്ക്, പി റംഷാദ്, കെ സാഹിര്‍, പി നിതിന്‍, മനുമോന്‍, പി.ടി അതുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31736/warriors-perambra-wins-yorkshire-maypure-cricket-tournament)