---
title: "നവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി ക്ഷേത്രങ്ങള്‍"
english_title: "Temples are getting ready for Navaratri celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317409/temples-are-getting-ready-for-navaratri-celebrations"
published_at: "2025-09-27T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7c164274d4_frt.JPG"
keywords: []
---

# നവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി ക്ഷേത്രങ്ങള്‍

> **Lead Summary:** പലേരി: നവരാത്രി ആഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി ക്ഷേത്രങ്ങള്‍. സെപ്റ്റംബര്‍ 22 മുതല്‍ നവരാത്രി വൃതാനുഷ്ടാനങ്ങള്‍ക്ക് തുടക്കമായി.

## Article Content

പലേരി: നവരാത്രി ആഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി ക്ഷേത്രങ്ങള്‍. സെപ്റ്റംബര്‍ 22 മുതല്‍ നവരാത്രി വൃതാനുഷ്ടാനങ്ങള്‍ക്ക് തുടക്കമായി.

കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷള്‍ക്കുള്ള ഒരുക്കള്‍ നടക്കുന്നു. എല്ലാദിവസവും ത്രികാല പൂജ, വൈകീട്ട് ദീപാരാധന, ഒറ്റ അവില്‍ നിവേധ്യം എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 30 ന് ദുര്‍ണ്ണാഷ്ടമി വൈകീട്ട് ഗ്രന്ഥം വെപ്പ് ദീപാരാധന, അത്താഴപൂജ. ഒക്ടോബര്‍ 1 ന് മഹാനവമി കാലത്ത് ഗണപതിഹോമം, ഉഷപൂജ, ഗ്രന്ഥപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ ഉച്ചക്ക് 1 മണിക്ക് പ്രസാദഊട്ട്, വൈകിട്ട് ദീപാരാധന, അത്താഴപൂജ, വാഹനപൂജ. ഒക്ടോബര്‍ 2 ന് വിജയദശമി ദിനം കാലത്ത് 9 മണിക്ക് മുതല്‍ വിദ്യാരംഭം, ഗണപതിഹോമം, ഉഷപൂജ, ഗ്രന്ഥപൂജ, ഗ്രന്ഥം വിതരണം എന്നിവ ഉണ്ടായിരിക്കും. എഴുത്തിനിരുത്തല്‍ ചടങ്ങിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് 6238337746, 8848307022 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കന്നാട്ടി കുവ്വപ്പള്ളി ശിവ - ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 4.30 ന് ഗ്രന്ഥംവെപ്പ്, 6 മണിക്ക് ദീപാരാധന 6.30 ന് സരസ്വതി പൂജ. ഒക്ടോബര്‍ 1 ന് കാലത്ത് 6.30 ന് വിശേഷാല്‍ പൂജ, 7.30 ന് സരസ്വതി പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6.30 ന് സരസ്വതി പൂജ. ഒക്ടോബര്‍ 2 ന് കാലത്ത് 6.30 ന് വിശേഷാല്‍ പൂജ, 7.30 ന് സരസ്വതി പൂജ, 8 മണിക്ക് വാഹന പൂജ, 8.30 ന് വിദ്യാരംഭം, 9.30 ന് പ്രസാദ വിതരണം കൂടാതെ എല്ലാ ദിവസങ്ങളില്‍ ലളിതാ സഹസ്രനാമവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317409/temples-are-getting-ready-for-navaratri-celebrations)