---
title: "പനയില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി"
english_title: "A young man who was injured after falling from a palm tree succumbed to his injuries"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317458/a-young-man-who-was-injured-after-falling-from-a-palm-tree-succumbed-to-his-injuries"
published_at: "2025-09-27T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8299dd5b95_co.JPG"
keywords: []
---

# പനയില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

> **Lead Summary:** **അത്തോളി **:പനങ്കായ പറിക്കുന്നതിനിടെ പനയില്‍ നിന്നും വീണ് പരുക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് ആണ് മരിച്ചത്.

## Article Content

**അത്തോളി **:പനങ്കായ പറിക്കുന്നതിനിടെ പനയില്‍ നിന്നും വീണ് പരുക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ തെരുവത്ത്ക്കടവ് ഒറവില്‍ വെച്ച് പനങ്കായ പറിക്കാന്‍ കയറിയതായിരുന്നു. പനയില്‍ നിന്നും താഴെക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍.

പിതാവ് പരേതനായ സുഗുണന്‍. മാതാവ് രാധ. സഹോദരി -ദീപ സിജീഷ് (കല്പറ്റ).സംസ്‌ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317458/a-young-man-who-was-injured-after-falling-from-a-palm-tree-succumbed-to-his-injuries)