---
title: "സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ലൈഫ് മെഡിക്കല്‍ സെന്റര്‍"
english_title: "Life Medical Center with a free medical camp at kallod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317518/life-medical-center-with-a-free-medical-camp-at-kallod"
published_at: "2025-09-28T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8deb87f204_life.JPG"
keywords: []
---

# സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ലൈഫ് മെഡിക്കല്‍ സെന്റര്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര കല്ലോട് ബസ് സ്റ്റോപ്പിന് സമീപമുള്ള ലൈഫ് മെഡിക്കല്‍ സെന്ററില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ 'പ്രിവന്റീവ് ഹെല്‍ത്ത്' എന്ന ആശയത്തെ ആധാരമാക്കി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര കല്ലോട് ബസ് സ്റ്റോപ്പിന് സമീപമുള്ള ലൈഫ് മെഡിക്കല്‍ സെന്ററില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ 'പ്രിവന്റീവ് ഹെല്‍ത്ത്' എന്ന ആശയത്തെ ആധാരമാക്കി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോ. പി.എം. സുഹൈല്‍ (എംബിബിഎസ്) എന്ന വിദഗ്ധന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ക്യാമ്പില്‍ രോഗനിര്‍ണയ സേവനം, ജനറല്‍ കണ്‍സള്‍ട്ടേഷന്‍, ആരോഗ്യ സംബന്ധമായ കൗണ്‍സിലിംഗ്, ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ ബോധവത്കരണവും പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമായിരിക്കും.

ഓരോ വ്യക്തിയുടെയും ആരോഗ്യജാഗ്രത വര്‍ദ്ധിപ്പിക്കാനും, രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ഒരു മികച്ച അവസരമാണിത്. 

ലൈഫ് മെഡിക്കല്‍ സെന്ററില്‍ ഫുല്‍ ഹെല്‍ത്ത് ചെക്കപ്പിന് 200 രൂപ മാത്രം. എസ്ജിപിടി (കരള്‍ പരിശോധന), നെഞ്ച് എക്‌സ്-റേ, രക്തത്തിലെ പഞ്ചസാര പരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04962613111, 8281613111, 8086613222 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317518/life-medical-center-with-a-free-medical-camp-at-kallod)