---
title: "ശ്രീരാഗം ദശവാര്‍ഷികാഘോഷത്തിന് തുടക്കമായി"
english_title: "The decennial celebration of Sreeragam has begun at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317612/the-decennial-celebration-of-sreeragam-has-begun-at-koothali"
published_at: "2025-09-28T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d97961a8ce4_sree.JPG"
keywords: []
---

# ശ്രീരാഗം ദശവാര്‍ഷികാഘോഷത്തിന് തുടക്കമായി

> **Lead Summary:** കൂത്താളി : കൂത്താളിയില്‍ കഴിഞ്ഞ ഒരു ദശാബ്ദകാലമായി സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ച് വരുന്ന ശ്രീരാഗം നൃത്ത സംഗീത വിദ്യാലയത്തിന്റെ ദശവാര്‍ഷികാഘോഷത്തിന് തുടക്കമായി. കൂത്താളി എയുപി സ്‌ക്കൂളില്‍ നടന്ന ദശവാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

കൂത്താളി : കൂത്താളിയില്‍ കഴിഞ്ഞ ഒരു ദശാബ്ദകാലമായി സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ച് വരുന്ന ശ്രീരാഗം നൃത്ത സംഗീത വിദ്യാലയത്തിന്റെ ദശവാര്‍ഷികാഘോഷത്തിന് തുടക്കമായി. കൂത്താളി എയുപി സ്‌ക്കൂളില്‍ നടന്ന ദശവാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത കവിയും ഗാന രചയിതാവുമായ രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. നൃത്താധ്യാപകന്‍ മുരളീധരന്‍ ക്ലൈഭാരതി, സംഗീതജ്ഞന്‍ രാമചന്ദ്രന്‍ കൂത്താളി, ചെണ്ടവാദ്യ അധ്യാപകന്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, ഗായിക രാഗിണി കൂത്താളി, മീനാക്ഷി എന്നിവരെയും രമേശ് കാവില്‍, കെ.കെ. ബിന്ദു, കെ.എം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.

കാഞ്ഞിലശേരി വിനോദ് മാരാറിന്റെ കീഴില്‍ ചെണ്ട പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ചെണ്ട അരങ്ങേറ്റവും ചടങ്ങില്‍ നടത്തി. എം. സുനില്‍ കുമാര്‍, ശശി കിഴക്കന്‍ പേരാമ്പ്ര, അച്ചുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീരാഗം മാനേജര്‍ ശ്രീജ സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രാജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രീരാഗം കലാവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317612/the-decennial-celebration-of-sreeragam-has-begun-at-koothali)