---
title: "പ്രദീപന്‍ വട്ടക്കണ്ടിക്കും വാമിക മീനാക്ഷിക്കും പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആദരവ്"
english_title: "Pradeep Vattakandi and Vamik Meenakshi honored by Purratt Residential Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317614/pradeep-vattakandi-and-vamik-meenakshi-honored-by-purratt-residential-association"
published_at: "2025-09-29T00:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d984b745dc8_qw.JPG"
keywords: []
---

# പ്രദീപന്‍ വട്ടക്കണ്ടിക്കും വാമിക മീനാക്ഷിക്കും പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആദരവ്

> **Lead Summary:** **പേരാമ്പ്ര: **30 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്ത ടി.കെ പ്രദീപന്‍ വട്ടകണ്ടിയെയും, ജില്ലാതല കരാട്ടെ മത്സരത്തില്‍ കുമിത്ത, കത്ത വിഭാഗത്തിലെ 8 വയസിന്റെയും 16 കിലോയുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാമിക മീനാക്ഷിയെയും പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ (പുര) നേതൃത്വത്തില്‍ പൊന്നാടയണിയിച്ചും, മൊമന്റോ നല്‍കിയും ആദരിച്ചു.

## Article Content

**പേരാമ്പ്ര: **30 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്ത ടി.കെ പ്രദീപന്‍ വട്ടകണ്ടിയെയും, ജില്ലാതല കരാട്ടെ മത്സരത്തില്‍ കുമിത്ത, കത്ത വിഭാഗത്തിലെ 8 വയസിന്റെയും 16 കിലോയുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാമിക മീനാക്ഷിയെയും പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ (പുര) നേതൃത്വത്തില്‍ പൊന്നാടയണിയിച്ചും, മൊമന്റോ നല്‍കിയും ആദരിച്ചു.

പുറ്റാട് വെച്ച് നടന്ന ചടങ്ങില്‍ പുര ബാലസമിതിയുടെ ലോഗോ പ്രകാശനവും നടന്നു. ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം സുബൈദാര്‍ വി.കെ പ്രദീപന്‍ വട്ടകണ്ടി നിര്‍വ്വഹിച്ചു. പുര പ്രസിഡന്റ് സി.കെ വാസു അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ മഹമ്മൂദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ ദിനേശന്‍, വി.കെ രാമകൃഷ്ണന്‍, മജീദ്, അരുണ്‍, ടി.കെ ശങ്കരന്‍, ശ്രീജ സുനില്‍, സതിദേവി, രാഗിഷ പ്രവീണ്‍, അനഘ കമല്‍, മഞ്ജുള ബായി, വി.കെ കുഞ്ഞിക്കണ്ണന്‍, ടി.കെ കുമാരന്‍, ടി.കെ അഖില, ബാല സമിതി അംഗങ്ങളായ ഹനാ ജസ്‌റിന്‍, അപൂര്‍വ്വ പ്രവീണ്‍, എക്ത തുടങ്ങിയവര്‍ സംസാരിച്ചു. പുര സെക്രട്ടറി എം.കെ കുമാരന്‍ സരിഗ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് അബ്ദുള്‍ ശങ്കര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317614/pradeep-vattakandi-and-vamik-meenakshi-honored-by-purratt-residential-association)