---
title: "എം.കെ പ്രേംനാഥ് അനുസ്മരണം"
english_title: "M.K. Premnath Memorial at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317673/mk-premnath-memorial-at-perambra"
published_at: "2025-09-29T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da448ed5d47_valsan.JPG"
keywords: []
---

# എം.കെ പ്രേംനാഥ് അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും അടിയന്തിരാവസ്ഥാ വിരുദ്ധ പോരാളിയും മുന്‍ എംഎല്‍എ യുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ രണ്ടാം ചരമ വാര്‍ഷികത്തില്‍ രാഷ്ട്രീയ ജനതാദള്‍ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും അടിയന്തിരാവസ്ഥാ വിരുദ്ധ പോരാളിയും മുന്‍ എംഎല്‍എ യുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ രണ്ടാം ചരമ വാര്‍ഷികത്തില്‍ രാഷ്ട്രീയ ജനതാദള്‍ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ആശയത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചെടുത്ത് സമൂഹത്തിനായ് സമര്‍പ്പിച്ച നേതാവായിരുന്നു എം.കെ.പ്രേംനാഥെന്നും അടിയന്തിരാവസ്ഥയിലേല്‍ക്കേണ്ടി വന്ന കൊടിയ പീഢനം അദ്ദേഹത്തെ ഒരു രോഗിയാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ലത്തീഫ് വെള്ളിലോട്ട് അധ്യക്ഷത വഹിച്ചു. കെ.എം. കുഞ്ഞികൃഷ്ണന്‍ നായര്‍, സി.എച്ച്. ബാബു, വി.കെ. ഭാസ്‌കരന്‍, സി. കുഞ്ഞിക്കണാരന്‍ നായര്‍, കെ.പി. രമേശന്‍, ഗംഗാധരന്‍ കിടാവ്, കെ.എം.അബ്ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317673/mk-premnath-memorial-at-perambra)