---
title: "മധ്യവയസ്‌ക്കനെ കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Middle-aged man found hanging in Congress office at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317688/middle-aged-man-found-hanging-in-congress-office-at-meppayoor"
published_at: "2025-09-29T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da3f55a4d95_meppa.JPG"
keywords: []
---

# മധ്യവയസ്‌ക്കനെ കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മധ്യവയസ്‌ക്കനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് മൃതദേഹം കണ്ടത്.

## Article Content

**മേപ്പയ്യൂര്‍:** കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മധ്യവയസ്‌ക്കനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് മൃതദേഹം കണ്ടത്.

മേപ്പയ്യൂര്‍ നിടുംപൊയില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വിവിധ പത്രങ്ങളുടെ ഏജന്റുമായ എടവന മീത്തല്‍ രാജനെ (61) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബപ്രശ്‌നമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

 ഭാര്യ: അനിത. മക്കള്‍ ശ്രീനിവാസന്‍, ചിത്രലേഖ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317688/middle-aged-man-found-hanging-in-congress-office-at-meppayoor)