---
title: "ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ തൊഴില്‍ പരിശീലനം "
english_title: "LED bulb manufacturing job training at Buds Rehabilitation Center at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317698/led-bulb-manufacturing-job-training-at-buds-rehabilitation-center-at-chakkittapara"
published_at: "2025-09-29T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da4709c3bc6_budws.JPG"
keywords: []
---

# ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ തൊഴില്‍ പരിശീലനം 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ പഠിതാക്കള്‍ക്കായുള്ള എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ പഠിതാക്കള്‍ക്കായുള്ള എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, വാര്‍ഡ് അംഗം ലൈസ് ജോര്‍ജ്, ബിന്ദു സജി തുടങ്ങിയവര്‍ സംസാരിച്ചു. എംടെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രി ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉടമ ജോണ്‍സണ്‍ എം.എ യുടെ നേതൃത്വത്തില്‍ ഉഷ ജോണ്‍സണ്‍, എം ജഷൂണ്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിങ് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317698/led-bulb-manufacturing-job-training-at-buds-rehabilitation-center-at-chakkittapara)