---
title: "നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഡികെടിഎഫ് "
english_title: "DKTF demands an end to the hunger strike at koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317705/dktf-demands-an-end-to-the-hunger-strike-at-koorachund"
published_at: "2025-09-29T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da4d186f203_dk2o.JPG"
keywords: []
---

# നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഡികെടിഎഫ് 

> **Lead Summary:** **കൂരാച്ചുണ്ട് :** നിരാഹാര സമരം അവസാനിപ്പിക്കണം ഡികെടിഎഫ്. 47 കുടുംബങ്ങള്‍ക്ക് റവന്യൂ രേഖകള്‍ നിഷേധിച്ച വില്ലേജ് അധികൃതരുടെ നിയമത്തിനെതിരെ കര്‍ഷക നേതാക്കളായ കുര്യന്‍ ചെമ്പനാനി, ബേബി കാനാട്ടില്‍ തുടങ്ങിയ നേതാക്കന്മാര്‍ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്‍മ്പില്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

## Article Content

**കൂരാച്ചുണ്ട് :** നിരാഹാര സമരം അവസാനിപ്പിക്കണം ഡികെടിഎഫ്. 47 കുടുംബങ്ങള്‍ക്ക് റവന്യൂ രേഖകള്‍ നിഷേധിച്ച വില്ലേജ് അധികൃതരുടെ നിയമത്തിനെതിരെ കര്‍ഷക നേതാക്കളായ കുര്യന്‍ ചെമ്പനാനി, ബേബി കാനാട്ടില്‍ തുടങ്ങിയ നേതാക്കന്മാര്‍ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്‍മ്പില്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

യോഗത്തില്‍ ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു. പി.പി. ശ്രീധരന്‍, സി.എച്ച് ബാലന്‍, പി.പി. രാജന്‍, ശങ്കരന്‍ നായര്‍, ഉന്തുമ്മല്‍ നാരായണന്‍, പി.എം വേണു, ജയാ മോഹന്‍രാജ്, മറിയമ്മ കുര്യച്ചന്‍, ബാബു ചേത്തക്കോട്ട്, ശ്രീധരന്‍ നാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. എം.പി. ശശീന്ദ്രന്‍ സ്വാഗതവും രാജന്‍ നായര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317705/dktf-demands-an-end-to-the-hunger-strike-at-koorachund)