---
title: "പേരാമ്പ്ര പഞ്ചായത്ത് അംഗന്‍വാടി കലോത്സവം സംഘടിപ്പിച്ചു"
english_title: "Perambra Panchayat organized an Anganwadi Arts Festival "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317773/perambra-panchayat-organized-an-anganwadi-arts-festival"
published_at: "2025-09-29T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dab95f08137_kutty.JPG"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് അംഗന്‍വാടി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗന്‍വാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ 28 അംഗനവാടികളില്‍ നിന്നായി 220 കുരുന്നുകള്‍ വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചു. അംഗന്‍വാടി കുരുന്നുകള്‍ കാഴ്ചവെച്ച കലാപ്രകടനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. നൃത്തനൃത്യങ്ങളും ഒപ്പനയും മോണോ ആക്ടും മിമിക്രിയും ഗാനാലാപനവും ഒന്നിനൊന്ന് മികച്ചതായി.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗന്‍വാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ 28 അംഗനവാടികളില്‍ നിന്നായി 220 കുരുന്നുകള്‍ വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചു. അംഗന്‍വാടി കുരുന്നുകള്‍ കാഴ്ചവെച്ച കലാപ്രകടനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. നൃത്തനൃത്യങ്ങളും ഒപ്പനയും മോണോ ആക്ടും മിമിക്രിയും ഗാനാലാപനവും ഒന്നിനൊന്ന് മികച്ചതായി.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ കുട്ടിക്കുറുമ്പ് 2025 എന്ന പേരില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 5 ഫൈനലിസ്റ്റ് ഫെയിം ആര്‍ജിത രജീഷ് മുഖ്യാതിഥിയായിരുന്നു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. പ്രിയേഷ്, മിനി പൊന്‍പറ, വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, പി. ജോന, പി.എം സത്യന്‍, കെ.എന്‍ ശാരദ, എം.കെ ഷൈനി, കെ.കെ അമ്പിളി, അംഗന്‍വാടി ലീഡര്‍ വി.കെ സുജാത തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീലജ പുതിയേടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317773/perambra-panchayat-organized-an-anganwadi-arts-festival)