---
title: "സൗജ്യന്യ ഹൃദയ ദിന ക്യാമ്പ് സംഘടിപ്പിച്ച് നൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്ര"
english_title: "Nucleus Health Care Perambra organized a courteous Heart Day Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317778/nucleus-health-care-perambra-organized-a-courteous-heart-day-camp"
published_at: "2025-09-29T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dacda43fd60_hert.JPG"
keywords: []
---

# സൗജ്യന്യ ഹൃദയ ദിന ക്യാമ്പ് സംഘടിപ്പിച്ച് നൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്ര

> **Lead Summary:** > പേരാമ്പ്ര:"Don't Miss a Beat" എന്ന ഹൃദയ ദിന സന്ദേശവുമായ് ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്‌കൊണ്ട് നൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്രയില്‍ സൗജ്യന്യ ഹൃദയ ദിന ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു.

## Article Content

> പേരാമ്പ്ര:"Don't Miss a Beat" എന്ന ഹൃദയ ദിന സന്ദേശവുമായ് ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്‌കൊണ്ട് നൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്രയില്‍ സൗജ്യന്യ ഹൃദയ ദിന ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു.

ആരോഗ്യകരമായ ഭക്ഷണ രീതിയെ കുറിച്ചും, ലഘു വ്യയാമങ്ങളുടെ ദിവസേനേയുള്ള ആവശ്യകതയെകുറിച്ചും, പുകവലിയും, അമിത മദ്യപാനവും ഒഴിവാക്കുകയും നല്ല ഉറക്കവും മാനസിക സമാധാനവും ഉറപ്പാക്കുകയും ചെയ്യുക എന്നതിനെ പറ്റിയുമുള്ള ബോധവല്‍ക്കരണമാണ് സംഘടിപ്പിച്ചത്.

പേരാമ്പ്ര പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ജോന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊളസ്‌ട്രോള്‍, ബ്ലഡ് പ്ലഷര്‍ല്‍, ബ്ലഡ് എന്നീ സേവനങ്ങള്‍ പേരാമ്പ്ര ബസ് സ്റ്റാന്റില്‍ വെച്ച് നടന്ന ക്യാമ്പില്‍ ലഭ്യമായ്. ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8281601170,9656610170 എന്ന നമ്പറില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317778/nucleus-health-care-perambra-organized-a-courteous-heart-day-camp)