---
title: "എജുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു"
english_title: "Education Conclave organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317862/education-conclave-organized"
published_at: "2025-09-30T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db8d915f2dd_saaal.JPG"
keywords: []
---

# എജുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഡിഗ്‌നിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗവും അസറ്റ് പേരാമ്പ്രയും സംയുക്തമായി എജുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഡിഗ്‌നിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗവും അസറ്റ് പേരാമ്പ്രയും സംയുക്തമായി എജുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

ഡിഗ്‌നിറ്റി കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ എജുക്കേഷന്‍ കോണ്‍ക്ലേവ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചെയര്‍മാനും ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ ആകാര്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു.

പുറമേയ്ക്ക് ശുഭകരമെന്ന് തോന്നിപ്പിക്കാന്‍ ശ്രമം നടക്കുമ്പോഴും ഇന്ത്യ അഭിമുഖീകരിക്കുന്നത് ഒട്ടും ഹിതകരമല്ലാത്ത ഭാവിയെയാണെന്നും, തികഞ്ഞ വ്യാജങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വാര്‍ത്തകളുമാണ് വസ്തുതകള്‍ എന്ന മട്ടില്‍ പലപ്പോഴും നമുക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ വ്യാജങ്ങളെ പ്രതിരോധിക്കുകയുംരാജ്യത്തിന്റെ ഉത്തമഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് യുവജനങ്ങളുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എം. മുഹമ്മദ് അസ്ലം, അസറ്റ് ജനറല്‍ സെകട്ടറി നസീര്‍ നൊച്ചാട്, കോളെജ് മാനേജിംഗ് കമ്മിറ്റി ട്രഷറര്‍ ടി. അബ്ദുസ്സലാം, പി.ടി.എ. വൈസ് പ്രസിഡണ്ട് എം.സി ബഷീര്‍, .എം വൃന്ദ, പി.ടി.ഇബ്രാഹിം, അബ്ദുല്‍ കരീം, അഷ്‌റഫ് തൂണേരി, ആര്‍. പ്രഷീബ, കെ.വി വേണു, മുഹമ്മദ് ഷംസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317862/education-conclave-organized)