---
title: " കനത്ത മഴയില്‍ പെരുവണ്ണാമൂഴിയില്‍ വീട് തകര്‍ന്നു"
english_title: "House collapsed in Peruvannamoozhi due to heavy rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317870/house-collapsed-in-peruvannamoozhi-due-to-heavy-rain"
published_at: "2025-09-30T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db978bc61d1_saaal.JPG"
keywords: []
---

#  കനത്ത മഴയില്‍ പെരുവണ്ണാമൂഴിയില്‍ വീട് തകര്‍ന്നു

> **Lead Summary:** **പെരുവണ്ണാമൂഴി: **ഇന്നലത്തെ പെയ്ത കനത്ത മഴയില്‍ പെരുവണ്ണാമൂഴിയില്‍ വീട് തകര്‍ന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ പെരുവണ്ണാമൂഴി പൊന്മലപ്പാറ വാഞ്ചു കോളനിയിലെ കണ്ണങ്കോട്ട് പറമ്പത്ത് പുഷ്പയുടെ വീടാണ് തകര്‍ന്നത്.

## Article Content

**പെരുവണ്ണാമൂഴി: **ഇന്നലത്തെ പെയ്ത കനത്ത മഴയില്‍ പെരുവണ്ണാമൂഴിയില്‍ വീട് തകര്‍ന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ പെരുവണ്ണാമൂഴി പൊന്മലപ്പാറ വാഞ്ചു കോളനിയിലെ കണ്ണങ്കോട്ട് പറമ്പത്ത് പുഷ്പയുടെ വീടാണ് തകര്‍ന്നത്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഈസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനിടയില്‍ വീട് തകര്‍ന്ന് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317870/house-collapsed-in-peruvannamoozhi-due-to-heavy-rain)