---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു"
english_title: "Perambra Grama Panchayat organized a differently-abled art festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317908/perambra-grama-panchayat-organized-a-differently-abled-art-festival"
published_at: "2025-09-30T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbabd8a687d_saaal.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ശലഭോത്സവം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികളുടെ പ്രശംസ പിടിച്ച് പറ്റി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ശലഭോത്സവം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികളുടെ പ്രശംസ പിടിച്ച് പറ്റി.

പേരാമ്പ്ര വി.വി ദക്ഷിണമൂര്‍ത്തി ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ കെ. പ്രിയേഷ്, ശ്രീലജ പുതിയേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം മിനി പൊന്‍പറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജോന, പി.എം സത്യന്‍, വിനോദ് തിരുവോത്ത്, ബഡ്‌സ് സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എ.ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിന് ബഡ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക എംകെ പ്രജുന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317908/perambra-grama-panchayat-organized-a-differently-abled-art-festival)