---
title: "കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്; 31-ാം മത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു"
english_title: "Collector's internship program reaches its tenth year; applications invited for the 31st batch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317915/collectors-internship-program-reaches-its-tenth-year-applications-invited-for-the-31st-batch"
published_at: "2025-09-30T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb4ea945b0_collector.JPG"
keywords: []
---

# കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്; 31-ാം മത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **കോഴിക്കോട്: **കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്. 31-ാം മത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം.

## Article Content

**കോഴിക്കോട്: **കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്. 31-ാം മത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നത് വഴി കൂടുതല്‍ വിശാലവും കരുണാര്‍ദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാര്‍ത്തെടുക്കാന്‍ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്‌ന പരിഹാരത്തിനുമുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

നിപ്പ പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവര്‍ത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണ്ണായക പങ്കാണ് DCIP ഇന്റേര്‍ണ്‍സ് വഹിക്കുന്നത്. യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിലും ഗുണപരമായ ജീവിതവീക്ഷണം വളര്‍ത്തിയെടുക്കുന്നതിലും കഴിവുള്ളതെന്നു ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിക്കാന്‍ ഈ പരിപാടിയ്ക്ക് സാധിച്ചിട്ടുണ്ട്. 2015 ല്‍ ആരംഭിച്ച പ്രോഗ്രാം പത്ത് വര്‍ഷം പിന്നിടുകയാണ്. മുപ്പത്തി ഒന്നാമത് ബാച്ചിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ www.dcip.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ചു നല്‍കണം. ഒക്ടോബര്‍ 5 നകം അപേക്ഷ സമര്‍പ്പിക്കണം. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകരില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്.

പുതിയ ബാച്ച് 2025 നവംബര്‍ മാസം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് ലിങ്ക് https://drive.google.com/file/d/1upbsAlJyYMLtG3VNxvSVHV1Q_pAxqwmq/view?usp=sharing സന്ദര്‍ശിക്കുകയോ 9633693211, 04952370200 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317915/collectors-internship-program-reaches-its-tenth-year-applications-invited-for-the-31st-batch)