---
title: "കന്നാട്ടി നീന്തല്‍കുളം നാടിന് സമര്‍പ്പിച്ചു"
english_title: "Kannatti swimming pool dedicated to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317981/kannatti-swimming-pool-dedicated-to-the-nation"
published_at: "2025-09-30T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc0be513d57_kulam.JPG"
keywords: []
---

# കന്നാട്ടി നീന്തല്‍കുളം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കന്നാട്ടിയില്‍ നിര്‍മ്മിച്ച നീന്തല്‍കുളം നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് 60 ലക്ഷം രൂപയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപയും ഉള്‍പ്പെടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് നീന്തല്‍കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

## Article Content

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കന്നാട്ടിയില്‍ നിര്‍മ്മിച്ച നീന്തല്‍കുളം നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് 60 ലക്ഷം രൂപയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപയും ഉള്‍പ്പെടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് നീന്തല്‍കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കന്നാട്ടി വയലില്‍ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ ഓരത്തായി പ്രദേശവാസിയായ പ്രവാസി വ്യവസായി തെരുവത്ത് അബ്ദുള്‍ മജീദ് സൗജന്യമായി നല്‍കിയ 23 സെന്റ് സ്ഥലത്താണ് മനോഹരമായ നീന്തല്‍കുളം നിര്‍മ്മിച്ചത്. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നീന്തല്‍കുളം നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.

നീന്തൽ കുളത്തിൻ്റെ നിർമ്മാണത്തിന് സഹായ സഹകരണങ്ങൾ നൽകിയ വരപ്പുറത്ത് ശങ്കരൻ, പിടികക്കണ്ടി അഷറഫ് എന്നിവരെയും കുളം സൗന്ദര്യവത്കരണം നടത്തിയ വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിനെയും ചടങ്ങിൽ ആദരിച്ചു.

ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. അരവിന്ദാക്ഷന്‍, ടി.കെ. ഷൈലജ, പാളയാട് ബഷീര്‍, അംഗങ്ങളായ അബ്ദുള്ള സല്‍മാന്‍, കെ.വി. അശോകന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.വി കുഞ്ഞിക്കണ്ണന്‍, സി.എം. ചന്ദ്രന്‍, എന്‍.പി വിജയന്‍, കെ.കെ. ജലജ, എം. വിശ്വനാഥന്‍, ഷിഹാബ് കന്നാട്ടി, ശ്രീനി മനത്താനത്ത്, പി.ടി സുരേന്ദ്രന്‍, താനാരി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി. സത്യവതി സ്വാഗതം പറഞ്ഞ ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി പി.എം. ഗിരീഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317981/kannatti-swimming-pool-dedicated-to-the-nation)