---
title: "ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്സ് പേരാമ്പ്ര വാര്‍ഷികാഘോഷവും പ്രതിഭ പുരസ്‌കാര സമര്‍പ്പണവും"
english_title: "Sreeragam Institute of Music & Arts Perambra Annual Celebration and Talent Award Ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317987/sreeragam-institute-of-music-arts-perambra-annual-celebration-and-talent-award-ceremony"
published_at: "2025-09-30T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc181ad5b79_dfr.JPG"
keywords: []
---

# ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്സ് പേരാമ്പ്ര വാര്‍ഷികാഘോഷവും പ്രതിഭ പുരസ്‌കാര സമര്‍പ്പണവും

> **Lead Summary:** പേരാമ്പ്ര: ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്സ് പേരാമ്പ്രയുടെ ആറാം വാര്‍ഷികാഘോഷവും ശ്രീരാഗ പ്രതിഭ പുരസ്‌കാരവും പേരാമ്പ്ര വി വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളില്‍ വെച്ച് നടന്നു.

## Article Content

പേരാമ്പ്ര: ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്സ് പേരാമ്പ്രയുടെ ആറാം വാര്‍ഷികാഘോഷവും ശ്രീരാഗ പ്രതിഭ പുരസ്‌കാരവും പേരാമ്പ്ര വി വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളില്‍ വെച്ച് നടന്നു.

ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആര്‍ട്‌സ് ആറാം വാര്‍ഷികാഘോഷമായ ശ്രീരാഗോത്സവ് 25 ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാജന്‍ സി. ചാലില്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത പിന്നണിഗായകന്‍ ജി. വേണുഗോപാല്‍ മുഖ്യാതിഥിയായി. 2025 ലെ ശ്രീരാഗം പ്രതിഭാപുരസ്‌കാരം ടി.പി. രാമകൃഷ്ണന്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഫ്ളവേഴ്‌സ് ടി.വി ടോപ്പ് സിംഗര്‍ ആര്‍ജിത രതീഷിനെ ജി. വേണുഗോപാല്‍ ആദരിച്ചു. ശ്രീജിത്ത് കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കേരള ടൂറിസം കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.കെ. സജീഷ്, ബിന്ദു സിത്താര, എ.പി. ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മാഷപ്പ് മ്യൂസിക്കല്‍ പ്രോഗ്രാം, വയലിന്‍ ഫ്യൂഷന്‍ എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317987/sreeragam-institute-of-music-arts-perambra-annual-celebration-and-talent-award-ceremony)